Sub Lead

മന്ത്രിമാരായ കെ ടി ജലീലും മേഴ്‌സികുട്ടിയമ്മയും തോല്‍വിയുടെ വക്കില്‍

തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നിലാണ്.

മന്ത്രിമാരായ കെ ടി ജലീലും മേഴ്‌സികുട്ടിയമ്മയും തോല്‍വിയുടെ വക്കില്‍
X

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ എല്‍ഡിഎഫ് ക്യാംപിനെ മ്ലാനതയിലാഴ്ത്തി രണ്ടു മന്ത്രിമാര്‍ തോല്‍വിയുടെ വക്കില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തവനൂരില്‍നിന്നു ജനവിധി തേടുന്ന മന്ത്രി കെ ടി ജലീല്‍, കുണ്ടറയില്‍നിന്ന് മല്‍സരിച്ച മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് തോല്‍വി മുന്നില്‍കാണുന്നത്. തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നിലാണ്.

കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥാണ് മുന്നില്‍. 190 വോട്ടുകള്‍ക്കാണ് പി സി വിഷ്ണുനാഥ് മുന്നില്‍നില്‍ക്കുന്നത്. ആകെയുള്ള 140 സീറ്റുകളില്‍ 89 ഇടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാന്‍ സാധിച്ചത്. മൂന്നിടങ്ങില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. പാലക്കാട്, തൃശൂര്‍, നേമം എന്നിവിടങ്ങളിലാണ് ബിജെപിയുടെ ലീഡ്.

Next Story

RELATED STORIES

Share it