- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് രാജീവ് ഗാന്ധി പ്രതിമയ്ക്കു നേരെ അതിക്രമം
വാരണസി: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ അതിക്രമം. തിങ്കളാഴ്ച രാവിലെയാണ് രാജീവ് പ്രതിമയില്‍ കരിമഷി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി പാലൊഴിച്ച് ശുദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലം സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഭവം. അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ലെന്നു പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ ഭരണാധികാരികള്‍ ഇടപെട്ട് പ്രതിമ ശുചീകരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലൊഴിച്ച് ശുദ്ധീകരിച്ചത്. സംഭവത്തെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റില്‍ അപലപിച്ചു. അക്രമികളെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച നമ്മുടെ മഹാനായ നേതാക്കളോട് അനാദരവ് കാണിക്കുന്നത് ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2015 ഡിസംബറില്‍ പഞ്ചാബിലെ ലുധിയാനയിലും സമാന സംഭവമുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ സേലം തബ്രിയിലെ പ്രതിമയില്‍ ചുവപ്പും കറുപ്പും പെയിന്റ് തളിച്ചതിനു ശിരോമണി അകാലിദളുമായി (എസ്എഡി) ബന്ധമുള്ള രണ്ട് യുവാക്കളെയാണ് പിടികൂടിയത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പ്രതികാരമെന്നായിരുന്നു ലുധിയാന പോലിസിനോട് പറഞ്ഞത്.
Miscreants deface Rajiv Gandhi's bust in Varanasi ahead of PM Modi's visit
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വാരണസിയില്‍ ദേശീയപാത ഉദ്ഘാടനം ചെയ്യുകയും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ലേസര്‍ ഷോ ആസ്വദിക്കുകയും ചെയ്തു.
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT