Sub Lead

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി
X

കോഴിക്കോട്: വിലങ്ങാട് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. റിട്ട. അധ്യാപകന്‍ മാത്യു കളത്തിലി(60)ന്റെ മൃതദേഹമാണ് ഉരുള്‍പൊട്ടിയ മഞ്ഞചീളിന് താഴെ നിന്ന് കണ്ടെടുത്തത്. ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് നിന്നു 500 മീറ്റര്‍ അകലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെയും വിലങ്ങാട് ഉരുള്‍പൊട്ടിയിരുന്നു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെ അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങിപ്പോയിരുന്നു.

Next Story

RELATED STORIES

Share it