- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം; ന്യായീകരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി
ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണ്. രണ്ടു ഭാഗത്തും തെറ്റുണ്ടെന്നും മന്ത്രി പറഞ്ഞു.
''അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല...പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും''മന്ത്രി പറഞ്ഞു.
ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് അക്രമത്തിനിരയായ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ഭാഗത്ത് പ്രശനങ്ങളുണ്ടാക്കുന്നവരുണ്ട്, എന്നാല്‍ മറുഭാഗത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനവും നടത്തുണ്ട്. മന്ത്രി പറഞ്ഞു.
നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസുമില്ലെന്നും ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിലേറിയതിന് ശേഷം കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം പാസാക്കുന്നതിന് മുന്നോടിയായാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത് എന്നതും ശ്രദ്ധേയമാണ്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT