Sub Lead

ബുലന്ദ് ഷഹര്‍ കലാപം: കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു

സംഭവം നടന്ന രണ്ട് മാസത്തിന് ശേഷം പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പോലിസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങിന്റെ സിയുജി(ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ബുലന്ദ് ഷഹര്‍ കലാപം: കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിന്റെ പേരില്‍ കലാപം നടത്തിയ ഹിന്ദുത്വര്‍ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ പോലിസ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവം നടന്ന രണ്ട് മാസത്തിന് ശേഷം പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പോലിസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങിന്റെ സിയുജി(ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഡിസംബര്‍ 28ന് നോയിഡ അതിര്‍ത്തിയിലാണ് പ്രശാന്ത് നട്ടിനെ പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്ന് മറ്റ് അഞ്ച് ഫോണുകള്‍ കൂടി കണ്ടെത്തിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാന്‍ പോലിസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരികയാണ്. അതേ സമയം, സുബോധ് കുമാറിനെ വെടിവച്ച പിസ്റ്റോള്‍ ഇനിയും കണ്ടെത്താനായില്ലെന്ന് പോലിസ് ഓഫിസര്‍ അതുല്‍ ശ്രീവാസ്തവ് പറഞ്ഞു. സുബോധ് കുമാറിനെ വെടിവച്ചത് താനാണെന്ന് പ്രശാന്ത് നട്ട് കുറ്റസമ്മതം നടത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. ഇയാളും മറ്റു രണ്ടുപേരും ചേര്‍ന്ന് സുബോധ് കുമാറിന്റെ റിവോള്‍വര്‍ പിടിച്ചുപറിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായും പോലിസ് വ്യക്തമാക്കിയിരുന്നു.

സുബോധ് കുമാറിനെ മഴുകൊണ്ട് തലയ്ക്കും കൈയിലും വെട്ടിപ്പരിക്കേല്‍പ്പിച്ച കൗല എന്നയാളെ ജനുവരി 1നും കേസിലെ പ്രധാന പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ ജനുവരി 2നും അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it