- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈജിപ്ത്: തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി മുര്‍സിക്ക് അറിയാമായിരുന്നുവെന്ന് കുടുംബം
ഈജിപ്തിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ നേതാവാകാനുള്ള വില തന്റെ ജീവതമാകാമെന്നും മുര്‍സിക്ക് 'ആദ്യ ദിനം' മുതല്‍ വ്യക്തമായിരുന്നതായും കുടുംബം വ്യക്തമാക്കി.
കെയ്‌റോ: പ്രസിഡന്റ് പദവിയിലെ തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കപ്പെടില്ലെന്നു ഈജിപ്ഷ്യന്‍ ജയിലില്‍ തടവില്‍ കഴിയവെ മരിച്ച മുഹമ്മദ് മുര്‍സിക്ക് അറിയാമായിരുന്നുവെന്ന് കുടുംബം. ഈജിപ്തിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ നേതാവാകാനുള്ള വില തന്റെ ജീവതമാകാമെന്നും മുര്‍സിക്ക് 'ആദ്യ ദിനം' മുതല്‍ വ്യക്തമായിരുന്നതായും കുടുംബം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മുര്‍സിയുടെ ഭാര്യ നജ്‌ല മഹ്മൂദൂം മകന്‍ അഹമ്മദും ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്‌ലാമികരെ ഈജിപ്ത് ഭരിക്കാന്‍ പടിഞ്ഞാറന്‍ ശക്തികള്‍ അനുവദിക്കില്ലെന്ന് 2012-13ല്‍ പ്രസിഡന്റ് പദവിയിലിരിക്കെ മുര്‍സി കുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുവരും പറഞ്ഞു. ഹുസ്‌നി മുബാറക്ക് എന്ന ഏകാധിപതിയെ അധികാരത്തില്‍നിന്നു നിഷ്‌കാസിതനാക്കിയതിനു പിന്നാലെ 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയായ മുര്‍സി വന്‍ ജനപിന്തുണയോടെ അധികാരത്തിലേറി.
എന്നാല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള അധികാര കേന്ദ്രങ്ങള്‍ ബ്രദര്‍ഹുഡിനെക്കുറിച്ചും രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ചും സംശയാലുക്കളായിരുന്നു. ഇസ്ലാമിക വ്യവസ്ഥ തുറന്നതും പരിഷ്‌കൃതവും മൂല്യവത്തായതുമാണ്. അത് സമാധാനപരമായ സഹവര്‍ത്തിത്വത്തിന് നിലകൊള്ളുന്നതാണെങ്കിലും ഈ മേഖലയിലെ രാജ്യങ്ങള്‍ അതിന്റെ പുരോഗതിക്ക് തടസ്സമാകുമെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം കൊല്ലപ്പെടുകയോ മുബാറക്കിന്റെ സ്ഥാപനങ്ങളോ, ഡീപ് സ്റ്റേറ്റോ അതിന്റെ അഴിമതിക്കാരായ അംഗങ്ങളോ അദ്ദേഹത്തെ സ്വീകരിക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
മുര്‍സി സത്യസന്ധനായിരുന്നു. സ്വാതന്ത്രത്തിലും ജനാധിപത്യത്തിലും ഇസ്ലാമിക വ്യവസ്ഥയിലും അദ്ദേഹം വിശ്വസിച്ചു. ഇതൊക്കെയാണെങ്കിലും, ജനങ്ങളുടെ ഇഷ്ടവും ജനക്കൂട്ടത്തിന്റെ ആഗ്രഹവും മനസ്സിലാക്കാന്‍ മുര്‍സി ശ്രമിച്ചിരുന്നതായും ഭാര്യ നജ്മ മഹ്മൂദ് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ പ്രസിഡന്റിന്റെ പ്രവചനങ്ങള്‍ എല്ലായ്‌പ്പോഴും സത്യമായതിനാല്‍ അദ്ദേഹം പറഞ്ഞത് താന്‍ വിശ്വസിക്കുകയും എല്ലാറ്റിനും താന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നുവെന്നും നജ്‌ല പറഞ്ഞു.
2013ലെ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഇപ്പോള്‍ പ്രസിഡന്റായി മാറിയ മുര്‍സിയുടെ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സിസി സര്‍ക്കാരാണ് തന്റെ പിതാവിനെയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന് ബോധ്യപ്പെട്ടതായി മകന്‍ അഹമ്മദ് വ്യക്തമാക്കി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ മുര്‍സിയേയും മറ്റ് നൂറുകണക്കിന് മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളേയും നേതാക്കളേയും കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസ് ചുമത്തി തുറങ്കിലടക്കുകയുമായിരുന്നു. 2019 ജൂണില്‍ വിചാരണ നടപടിക്കിടെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മുര്‍സിയുടെ അന്ത്യം.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT