Sub Lead

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളി ഇമാമിനെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു(വീഡിയോ)

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളി ഇമാമിനെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു(വീഡിയോ)
X
നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഇശാ നമസ്‌കാരത്തിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം ഇമാമിനെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു. ഡങ്കൗറിലെ രാംപൂര്‍ മജ്‌റ ഗ്രാമത്തില്‍ ശനിയാഴ്ച

രാത്രി 8.30ഓടെയാണ് സംഭവം. പള്ളി ഇമാം നാസിര്‍ മുഹമ്മദ്, പള്ളിയിലുണ്ടായിരുന്ന ഫതഹ് മുഹമ്മദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇമാമിനു തലയ്ക്കും ഫതഹ് മുഹമ്മദിന്റെ പിന്‍ഭാഗത്തുമാണ് സാരമായി പരിക്കേറ്റത്.

This happened in Rampur Majra village, Dankaur, Greater Noida.

A group of men barged into mosque and attacked Imam and locals when they were praying on Saturday night.

Imam Nasir Muhammad received severe injuries in his head while Fateh Mohammad received injuries in his back. pic.twitter.com/5xb1uxaXUv

ഇരുവരെയും ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഇതര സമുദായത്തിലെ ഒരു യുവതിയുമായി പ്രദേശത്തെ ഒരു വസീം എന്ന യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ഞായറാഴ്ച രാവിലെ 10ഓടെ ബന്ധുക്കള്‍ മുസ് ലിം പ്രദേശത്തെത്തി 'നിങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വസീമുമായി യാതൊരു ബന്ധവുമില്ലാത്ത പള്ളി ഇമാമിനെയും നമസ്‌കാരത്തിനെത്തിയവരെയും പള്ളിയില്‍ക്കയറി ആക്രമിച്ചത്. 'രാത്രിയില്‍ അവര്‍ ആക്രമണം നടത്തുകയും പള്ളിയിലെ ഇമാം നാസിര്‍ മുഹമ്മദ്, എന്റെ ബന്ധു ഫത്തഹ് മുഹമ്മദ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പരിക്കേറ്റവരില്‍ ഒരാളുടെ ബന്ധുവായ റഈസുദ്ദീന്‍ പറഞ്ഞു. അതേസമയം, വസീം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായും പ്രദേശവാസികള്‍ പറഞ്ഞു.

യുവതിയോട് മോശമായി പെരുമാറിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് ഡങ്കൗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരവിന്ദ് പഥക് പറയുന്നത്. പള്ളിയിലെത്തി ആക്രമണം നടത്തിയ സംഭവത്തില്‍ കേസെടുത്തതായും അദ്ദേഹം പറഞ്ഞു. ഐപിസി സെക്ഷന്‍ 147 (കലാപമുണ്ടാക്കല്‍), 336 (മറ്റുള്ളവരുടെ ജീവന്‍ അല്ലെങ്കില്‍ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി), 295(ഏതെങ്കിലും മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യുക) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അജ്ഞാതര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. സംഘര്‍ഷം ഇല്ലാതാക്കാനും സംശയമുള്ളവരെ കുറിച്ച് അന്വേഷിക്കാനും പോലിസ് സംഘത്തെ വിന്യസിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

Mosque imam and worshipers brutally assaulted by group of men in Noida

Next Story

RELATED STORIES

Share it