Big stories

പാലക്കാട് വടക്കഞ്ചേരിയില്‍ വീട് തകര്‍ന്ന് മാതാവും മകനും മരിച്ചു

പാലക്കാട് വടക്കഞ്ചേരിയില്‍ വീട് തകര്‍ന്ന് മാതാവും മകനും മരിച്ചു
X

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരിയില്‍ വീട് തകര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചുവരിടിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സിലും പോലിസിലും വിവരമറിയിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലോചന തൊഴിലുറപ്പ് തൊഴിലാളിയും രഞ്ജിത്ത് ബസ് ജീവനക്കാരനുമണ്.

Rain at palakkad: Mother and son died after their house collapsed in Palakkad Vadakancheri


Next Story

RELATED STORIES

Share it