Sub Lead

18 വര്‍ഷത്തിന് ശേഷം ഉമ്മ റഹീമിനെ കണ്ടു

സൗദി തലസ്ഥാനമായ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലിലാണ് നിലവില്‍ റഹീമുള്ളത്.

18 വര്‍ഷത്തിന് ശേഷം ഉമ്മ റഹീമിനെ കണ്ടു
X

റിയാദ്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മ ഫാത്വിമ ജയിലില്‍ സന്ദര്‍ശിച്ചു. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ കണ്ടത്. കഴിഞ്ഞ ദിവസം ഉമ്മ ജയിലില്‍ എത്തിയെങ്കിലും കാണാന്‍ അബ്ദുല്‍ റഹീം സമ്മതിച്ചില്ല. എന്നാല്‍, കാണണമെന്ന് ഉമ്മ നിര്‍ബന്ധം പിടിച്ചതോടെ റഹീം സമ്മതിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

സൗദി തലസ്ഥാനമായ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലിലാണ് നിലവില്‍ റഹീമുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനാണ് ഉമ്മയും സഹോദരനും സൗദിയില്‍ എത്തിയത്. അബഹയില്‍നിന്നാണ് ഇരുവരും റിയാദില്‍ എത്തിയത്.

Next Story

RELATED STORIES

Share it