Sub Lead

ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി; ആളുമാറി ആക്രമിച്ചതാണെന്ന് സംശയം

ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി; ആളുമാറി ആക്രമിച്ചതാണെന്ന് സംശയം
X


ചാവക്കാട്: മണത്തല ചാപ്പറമ്പില്‍ ബി.ജെ.പി പ്രവർത്തകനെ മൂന്നംഗ സംഘം കുത്തികൊലപ്പെടുത്തി. ചാപ്പറമ്പ് കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (34) മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം.

മണത്തല നാഗയക്ഷി ക്ഷേത്രപരിസരത്ത് പ്രാവ് വില്‍പ്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വയറിനോട് ചേർന്ന് ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്ന ബിജുവിനെ നാട്ടുകാര്‍ ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ്, കുന്നംകുളം എ.സി.പി . സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ കെ.എസ് സെല്‍വരാജ്, പാവറട്ടി എസ്.എച്ച്.ഒ എം.കെ രമേശ്, വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗന്‍ എന്നിവരുടെ തേൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ആളുമാറി ആക്രമിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു യുവാവുമായി ഒരു സംഘം വാക്കേറ്റം ഉണ്ടായതായി പറയുന്നു. ഇതായിരിക്കും ആളുമാറിയുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയാതായി പോലിസ് പറഞ്ഞു. പ്രദേശത്തെ സി.സി ടി.വി ക്യാമറകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം സംഘം ബീച്ച് ഭാഗത്തേക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദേശത്തയിരുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. തങ്കമണിയാണ് മാതാവ്. ഭാര്യ റിയ. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Next Story

RELATED STORIES

Share it