Sub Lead

മുസ് ലിം ബ്രദര്‍ഹുഡ് ഭീകര സംഘടനയെന്ന് സൗദി ഉന്നത പണ്ഡിതസഭ

മുസ് ലിം ബ്രദര്‍ഹുഡ് ഭീകര സംഘടനയെന്ന് സൗദി ഉന്നത പണ്ഡിതസഭ
X

റിയാദ്: മുസ് ലിം ബ്രദര്‍ഹുഡ് ഭീകര സംഘടനയാണെന്നും ഇസ് ലാമിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെയും രീതിശാസ്ത്രത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും സൗദി ഉന്നത പണ്ഡിതസഭ പ്രസ്താവിച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വിവിധ രാഷ്ട്രങ്ങളുടെ സഹവര്‍ത്തിത്വത്തെ ദുര്‍ബലപ്പെടുത്തുകയും രാജ്യദ്രോഹം, അക്രമം, ഭീകരവാദം എന്നിവ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യതിചലന ഗ്രൂപ്പാണ് ബ്രദര്‍ഹുഡെന്നും കൗണ്‍സില്‍ വിശേഷിപ്പിച്ചു. ഇസ് ലാമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ലക്ഷ്യങ്ങളാണ് മുസ് ലിം ബ്രദര്‍ഹുഡ് പിന്തുടരുന്നത്. സംഘടനയുടെ ചരിത്രം തിന്മ, കലഹം, തീവ്രവാദം, ഭീകരത എന്നിവയാണ്. ബ്രദര്‍ഹുഡിന് ധനസഹായം ഉള്‍പ്പെടെയുള്ള ഏത് തരത്തിലുള്ള പിന്തുണയും നിരോധിച്ചിരിക്കുന്നു. ഭരണാധികാരികള്‍ക്കെതിരായ കലാപത്തെ പ്രോല്‍സാഹിപ്പിക്കുകയും പ്രദേശങ്ങളില്‍ നാശം വിതയ്ക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വം അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന സംഘമാണ്. ഇസ് ലാമിക വിശ്വാസങ്ങളോടോ ഖുര്‍ആനിലോ സുന്നത്തിലോ ഉള്ള വിജ്ഞാനങ്ങളോടോ സംഘം ഒരിക്കലും ബഹുമാനം കാണിച്ചിട്ടില്ല. അധികാരം പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ഏക ലക്ഷ്യം. ലോകത്ത് അക്രമങ്ങളും ഭീകരാക്രമണങ്ങളും നടത്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഭീകര, തീവ്രവാദ ഗ്രൂപ്പുകള്‍ക്കെല്ലാം പ്രചോദനം ബ്രദര്‍ഹുഡാണെന്നും സൗദി പണ്ഡിത സഭ വിലയിരുത്തി.

ബ്രദര്‍ഹുഡിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്ന് കൗണ്‍സില്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. സംഘടനയില്‍ ചേരുകയോ, പിന്തുണയ്ക്കുകയോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. 2014 മെയ് മാസത്തില്‍ സൗദി അറേബ്യ മുസ് ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. മധ്യേഷ്യ ആസ്ഥാനമായുള്ള മറ്റ് മൂന്ന് ഇസ് ലാമിക ഗ്രൂപ്പുകള്‍ക്കൊപ്പമാണ് രാജകീയ ഉത്തരവിലൂടെ കരിമ്പട്ടികയില്‍പെടുത്തിയത്. പ്രസംഗത്തിലൂടെയോ എഴുത്തിലൂടെയോ ഏതെങ്കിലും തരത്തില്‍ പിന്തുണയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Muslim Brotherhood terrorist group: Saudi scholars

Next Story

RELATED STORIES

Share it