Sub Lead

മുസ്‌ലിമായതിന്റെ പേരില്‍ ചികില്‍സ നിഷേധിച്ചു; സാമുദായികമായി ആക്ഷേപിച്ചു, വയറ്റില്‍ തൊഴിച്ചു; ഡോക്ടര്‍ക്കെതിരേ ഗുരുതര പരാതിയുമായി മുസ്‌ലിം യുവതി

ചികിത്സാ കാര്‍ഡിലെ തന്റെ 'മുസ്‌ലിം പേര്' തിരിച്ചറിഞ്ഞതോടെ പ്രദീപ് ധക്കാഡ് എന്ന ഡോക്ടര്‍ തന്നെ പരിശോധിക്കാന്‍ വിസമ്മതിക്കുകയും ആശുപത്രി വിടാന്‍ ആക്രോശിച്ച് വയറില്‍ തൊഴിക്കുകയും ചെയ്‌തെന്ന് 28 കാരിയായ രഹന പര്‍വീണ്‍ പറഞ്ഞു.

മുസ്‌ലിമായതിന്റെ പേരില്‍ ചികില്‍സ നിഷേധിച്ചു; സാമുദായികമായി ആക്ഷേപിച്ചു, വയറ്റില്‍ തൊഴിച്ചു; ഡോക്ടര്‍ക്കെതിരേ ഗുരുതര പരാതിയുമായി മുസ്‌ലിം യുവതി
X

ഭോപ്പാല്‍: മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കുകയും സാമുദായികമായി അധിക്ഷേപിക്കുകയും ഡോക്ടര്‍ വയറ്റില്‍ തൊഴിക്കുകയും ചെയ്തതെന്ന ഗുരുതര ആരോപണവുമായി യുവതി. ഗാന്ധി ജയന്തി ദിനത്തിലാണ് മധ്യപ്രദേശിലെ ബേതുളിലെ ജില്ലാ ആശുപത്രിയിയിലാണ് ഈ ക്രൂരത അരങ്ങേറിയത്.

ചികിത്സാ കാര്‍ഡിലെ തന്റെ 'മുസ്‌ലിം പേര്' തിരിച്ചറിഞ്ഞതോടെ പ്രദീപ് ധക്കാഡ് എന്ന ഡോക്ടര്‍ തന്നെ പരിശോധിക്കാന്‍ വിസമ്മതിക്കുകയും ആശുപത്രി വിടാന്‍ ആക്രോശിച്ച് വയറില്‍ തൊഴിക്കുകയും ചെയ്‌തെന്ന് 28 കാരിയായ രഹന പര്‍വീണ്‍ പറഞ്ഞു. താന്‍ മുസ്‌ലിം രോഗികളെ പരിശോധിക്കില്ലെന്നും ഇയാള്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു.

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് ഭര്‍ത്താവ് രഹനയെ ആശുപത്രിയിലെത്തിച്ചത്. ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കുകയും അഡ്മിറ്റ് ചെയ്യുന്നതിനായി മുതിര്‍ന്ന ഡോക്ടറായ

പ്രദീപ് ധക്കാടിന് റഫര്‍ ചെയ്യുകയും ചെയ്തു. 'തങ്ങള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍, അവന്‍ എന്റെ രേഖകള്‍ എടുത്തു, അത് നോക്കിയ ശേഷം തങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തന്നെ പരിശോധിക്കാത്തതെന്ന് ഭര്‍ത്താവ് ആവര്‍ത്തിച്ച് ചോദിച്ചു'-രഹന ദ കോഗ്‌നേറ്റിനോട് പറഞ്ഞു.

'ഇതിനിടെ, ഡോക്ടര്‍ തങ്ങളെ തല്ലുമെന്നും കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി പുറത്തുപോവാന്‍ ആവശ്യപ്പെട്ടു. തന്റെ ഭാര്യ വേദനകൊണ്ട് കരയുകയായിരുന്നു. അതിനാല്‍ കുറഞ്ഞത് അവളെ പരിശോധിക്കണമെന്ന് താന്‍ അവനോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അതിനുപകരം അയാള്‍ അവളെ ആക്രമിക്കുകയും അവളുടെ വയറ്റില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് അവള്‍ ബോധരഹിതയായി നിലത്തുവീണു'-യുവതിയുടെ ഭര്‍ത്താവ് കലിം ഷാ പറഞ്ഞു.

'താന്‍ രഹനയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടുപോയി. അതിനുശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനില്ല'-അദ്ദേഹം പറഞ്ഞു.

ഭീം സേന ആര്‍മി സംസ്ഥാന കോര്‍ഡിനേറ്റര്‍ പങ്കജ് അകുല്‍ക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രഹനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അവള്‍ ഇപ്പോള്‍ അതേ ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടറുടെ ചികിത്സയിലാണ്.ഇക്കാര്യത്തില്‍ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് സംഘടന ആശുപത്രിക്കു പുറത്ത് പ്രതിഷേധിച്ചു.

'മുസ്‌ലിംകള്‍ക്കെതിരായ ഈ സംഭവങ്ങള്‍ ഇവിടെ സാധാരണമാണ്. അവര്‍ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. സ്ത്രീയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരോട് തനിക്ക് കെഞ്ചേണ്ടി വന്നു-പങ്കജ് അകുല്‍ക്കര്‍ പറഞ്ഞു.ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതരും പോലിസും കര്‍ശന നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ച് തങ്ങള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ആശുപത്രിയിലെ സിഎംഒ എ കെ തിവാരി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആശുപത്രിയില്‍ നിന്നുള്ള മൂന്ന് പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു.

'ഇതിനെക്കുറിച്ച് അറിഞ്ഞയുടനെ, ഈ വിഷയം പഠിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണത്തിന് മൂന്ന് ദിവസമെടുക്കും, അതിനുശേഷം ഞങ്ങള്‍ ഉചിതമായ നടപടി എടുക്കും'പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കലിം ഷാ, ബേതുല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it