Sub Lead

ശിരോവസ്ത്രം ധരിച്ച ഫോട്ടോ ഉപയോഗിച്ച അപേക്ഷ നിരസിച്ച സംഭവം: മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ പോലിസ് റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്‌റ്റേ ചെയ്ത് കല്‍ക്കട്ട ഹൈക്കോടതി

റിക്രൂട്ട്‌മെന്റിന്റെ ഭാവി ഈ കേസിന്റെ അന്തിമ വിധിയെ ആശ്രയിച്ചിരിക്കുമെന്ന് ജസ്റ്റിസ് അരിന്ദം മുഖര്‍ജി പാസാക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നു

ശിരോവസ്ത്രം ധരിച്ച ഫോട്ടോ ഉപയോഗിച്ച അപേക്ഷ നിരസിച്ച സംഭവം: മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ പോലിസ് റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്‌റ്റേ ചെയ്ത് കല്‍ക്കട്ട ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഫോട്ടോയില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചതിനാല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ നിരസിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം മുസ്‌ലിം ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പോലിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ റിക്രൂട്ട്‌മെന്റ് നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിക്രൂട്ട്‌മെന്റിന്റെ ഭാവി ഈ കേസിന്റെ അന്തിമ വിധിയെ ആശ്രയിച്ചിരിക്കുമെന്ന് ജസ്റ്റിസ് അരിന്ദം മുഖര്‍ജി പാസാക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നു.

സ്‌റ്റേ ഉത്തരവിനെ 'ഞങ്ങളുടെ പ്രതീക്ഷകളുടെ വിജയം' എന്നാണ് ഹര്‍ജിക്കാരിലൊരാളായ തുഹിന ഖാത്തൂന്‍ വിശേഷിപ്പിച്ചത്. 'തങ്ങള്‍ ഈ പരീക്ഷയ്ക്ക് വളരെക്കാലമായി തയ്യാറെടുക്കുകയാണ്. പക്ഷേ തങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ കോടതി തങ്ങളെ ശ്രദ്ധിക്കുന്നു, തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-തൂഹിന ക്ലാരിയോണ്‍ ഇന്ത്യയോട് പറഞ്ഞു.

മുസ്‌ലിം പെണ്‍കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ ഭരണഘടന അനുവദിക്കുമ്പോള്‍ പോലിസ് ബോര്‍ഡ് നല്‍കിയ വിജ്ഞാപനം ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഈ കേസില്‍ മുസ്‌ലിം വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിര്‍ദൗസ് സമീം പറഞ്ഞു.

വെസ്റ്റ് ബംഗാള്‍ പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഡബ്ല്യുബിപിആര്‍ബി) 2021 സെപ്റ്റംബര്‍ 26ന് സംസ്ഥാന പോലfസില്‍ കോണ്‍സ്റ്റബിള്‍മാരെയും വനിതാ കോണ്‍സ്റ്റബിള്‍മാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പ്രാഥമിക പരീക്ഷ സംഘടിപ്പിച്ചു. സെപ്തംബര്‍ 6ന് ബോര്‍ഡ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കി. ഫോമുകള്‍ സമര്‍പ്പിക്കുമ്പോള്‍ സംഭവിച്ച പിഴവുകള്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ 30,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്തായി. ശിരോവസ്ത്രങ്ങളോ ഹിജാബുകളോ ധരിച്ച് തങ്ങളുടെ ഫോമുകള്‍ക്കൊപ്പമുള്ള ഫോട്ടോകളില്‍ കണ്ടതിനാല്‍ ഒഴിവാക്കപ്പെട്ടവരില്‍ 1000ത്തിലധികം മുസ്‌ലിം പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ഫോട്ടോകളില്‍ അപേക്ഷകരുടെ മുഖം ഒരു തരത്തിലും മറയ്ക്കരുതെന്ന് ഡബ്ല്യുബിപിആര്‍ബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

പരീക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പെണ്‍കുട്ടികള്‍ ദിവസങ്ങളോളം കൊല്‍ക്കത്തയിലെ ബോര്‍ഡിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എത്ര ശ്രമിച്ചിട്ടും പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it