- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നത് 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരില്‍ (വീഡിയോ)
മുസ്‌ലിംകളെ കൊന്നുകളയുക എന്നാക്രോശിച്ച സംഘം ഖാനെ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ഖാന്റെ അമ്മാവന്‍ പറഞ്ഞു. ഐപിസി 302 പ്രകാരം കുറ്റവാളികള്‍ക്കെതിരേ ഹരിയാന പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
ഛണ്ഡിഗഢ്: ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വര്‍ തല്ലിക്കൊന്നത് 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിലെന്ന് റിപോര്‍ട്ട്. ഹരിയാനയിലെ മേവാത്ത് ഖലീല്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജിം പരിശീലകന്‍കൂടിയായ ആസിഫ് ഖാനെയാണ് ഞായറാഴ്ച രാത്രി ഒരുസംഘം ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. ആസിഫിന്റെ കുടുംബം തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഹിന്ദുത്വര്‍ ആസിഫിനോട് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും അത് ചെയ്യാത്തതിന്റെ പേരില്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്നും മക്തൂബ് മീഡിയയോട് വ്യക്തമാക്കിയത്.
Heavy police in Khalipur village during the funeral of Aasif Khan, a bodybuilder and gym instructor, who was lynched to death by Hindu militant groups on Sunday night. His friends, Rashid and Wasif remain in critical condition. @meerfaisal01 report from #Kalilpur pic.twitter.com/euHS3NDZbz
— Maktoob (@MaktoobMedia) May 17, 2021
മരുന്ന് വാങ്ങാനായി സ്വന്തം ഗ്രാമമായ ഖലീല്‍പൂരില്‍നിന്ന് സോഹ്‌നയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട ആസിഫ് ഖാന്റെ ബന്ധുക്കളെ ഉദ്ധരിച്ച് മക്തൂബ് റിപോര്‍ട്ട് ചെയ്തു. യാത്രാമധ്യേ 15 ഓളം വരുന്ന ഹിന്ദുത്വര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആസിഫ് അടക്കമുള്ള യാത്രക്കാരെ അധിക്ഷേപിക്കാന്‍ തുടങ്ങി. മുസ്‌ലിംകളെ കൊന്നുകളയുക എന്നാക്രോശിച്ച സംഘം ഖാനെ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ഖാന്റെ അമ്മാവന്‍ പറഞ്ഞു. ഐപിസി 302 പ്രകാരം കുറ്റവാളികള്‍ക്കെതിരേ ഹരിയാന പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
ആസിഫിനൊപ്പം യാത്രചെയ്തിരുന്ന റാഷിദ് (31), വസീഫ് (22) എന്നിവരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദ് ചികില്‍സയിലാണ്. ആള്‍ക്കൂട്ടം കാറിന്റെ പിന്നിലിടിച്ചു. അവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു. രണ്ടുപേര്‍ അക്രമികളുടെ മര്‍ദ്ദനത്തിനിടയില്‍ ഓടിരക്ഷപ്പെട്ടു. ഖാനെ അവര്‍ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു- ബന്ധുവായ ഹസന്‍ പ്രതികരിച്ചു. ഹരിയാനയിലെ സോന്‍ഹയുടെ പ്രാന്തപ്രദേശത്തുള്ള നംഗ്ലി എന്ന ഗ്രാമത്തിലാണ് ഖാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്റെ ഗ്രാമത്തില്‍ ഖാനും ഹിന്ദുത്വ ഗ്രൂപ്പുകളും തമ്മില്‍ ശത്രുതയുണ്ടായിരുന്നതായും ബന്ധു പറഞ്ഞു. തിങ്കളാഴ്ച ആസിഫ് ഖാന്റെ സംസ്‌കാര ചടങ്ങിനിടെ കലിപൂര്‍ ഗ്രാമത്തില്‍ കനത്ത പോലിസിനെ വിന്യസിച്ചിരുന്നു. കേസുമായി മുന്നോട്ടുപോവുമെന്നും എല്ലാവരും ശാന്തരാവണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ മേവാത്തില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നിരവധി ആള്‍ക്കൂട്ട കൊലകള്‍ നടത്തിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT