Sub Lead

മാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി

മാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: മാമി കേസില്‍ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂര്‍ സ്‌ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങള്‍, പോലിസ് പീഡനം മൂലമുള്ള ആത്മഹത്യകള്‍ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം. പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന സന്ദേശത്തില്‍ 2024 സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ നടക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലും മണ്ഡലം പ്രസിഡന്റുമാര്‍ നയിക്കുന്ന വാഹന വാഹനജാഥകള്‍ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും മുസ്തഫ കൊമ്മേരി അറിയിച്ചു. കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, പദയാത്ര, പ്രചരണ ജാഥകള്‍, പോസ്റ്റര്‍ പ്രചാരണം, സോഷ്യല്‍ മീഡിയ പ്രചാരണം തുടങ്ങിയവ നടന്നുവരുന്നു. ഒക്ടോബര്‍ 24, 25(വടകര), 13, 14, 15, 16(നാദാപുരം), 25, 26(കുറ്റിയാടി) 21, 22(പേരാമ്പ്ര), 18(കൊയിലാണ്ടി), 22, 23(ബാലുശ്ശേരി) 22, 23(കൊടുവള്ളി), 22, 23(തിരുവമ്പാടി), 12(കുന്ദമംഗലം), 19(എലത്തൂര്‍), 17(കോഴിക്കോട് നോര്‍ത്ത്), 18, 19(കോഴിക്കോട് സൗത്ത്) 25, 26(ബേപ്പൂര്‍) തിയ്യതികളില്‍ വാഹനജാഥകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ഷെമീര്‍, അബ്ദുള്‍ ഖയ്യൂം, ബാലന്‍ നടുവണ്ണൂര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it