- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ഹെലിക്കോപ്റ്ററില്‍ നിന്നിറക്കിയ 'ദുരൂഹമായ' പെട്ടി വിവാദമാവുന്നു (VIDEO)
സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ധൃതിവച്ച് സ്വകാര്യ ഇന്നോവ കാറില്‍ കടത്തിയ ആ പെട്ടിയിലെന്താണ് എന്നൊക്കെയാണിപ്പോള്‍ വിവാദങ്ങള്‍ കൊഴുക്കുന്നത്.
ബംഗളുരു: പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററില്‍ എത്തിച്ച 'ദുരൂഹമായ' പെട്ടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. എന്താണ് ആ പെട്ടിയിലുണ്ടായിരുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ധൃതിവച്ച് സ്വകാര്യ ഇന്നോവ കാറില്‍ കടത്തിയ ആ പെട്ടിയിലെന്താണ് എന്നൊക്കെയാണിപ്പോള്‍ വിവാദങ്ങള്‍ കൊഴുക്കുന്നത്. കര്‍ണാടകയിലെ കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വീഡിയോ ദൃശ്യം പുറത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും കന്നഡ മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു. ഇത് പിന്നീട് വളരെ തിരക്കിട്ട് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇന്നോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണാം. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍, എന്തുകൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണം എന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
A mysterious box was unloaded from PM Modi's helicopter at Chitradurga yesterday and loaded into a private Innova which quickly sped away. The #ElectionCommission should enquire into what was in the box and to whom the vehicle belonged. @ceo_karnataka pic.twitter.com/iudqT143Bv
— KPCC President (@KPCCPresident) April 13, 2019
RELATED STORIES
കോഴിക്കോട് വീട്ടമ്മ മരിച്ച നിലയില്‍; മരുമകനെ കസ്റ്റഡിയില്‍ എടുത്ത്...
7 Nov 2024 4:07 AM GMTസ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍
7 Nov 2024 3:55 AM GMTഅഭിനയിക്കാന്‍ അനുമതിയില്ല; താടി വടിച്ച് സുരേഷ് ഗോപി
7 Nov 2024 2:38 AM GMTവ്യാജ പീഡനക്കേസ് തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ പോലിസുകാരന്...
7 Nov 2024 2:15 AM GMTട്രംപിനെ അഭിനന്ദിച്ച് 'ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന'
7 Nov 2024 1:57 AM GMTബഹിഷ്കരണം വിജയം കണ്ടു:ജോര്‍ദാനിലെ കാരെഫോര്‍ ഷോപ്പുകള്‍ പൂട്ടി
7 Nov 2024 1:24 AM GMT