- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സ്വാതന്ത്ര്യത്തിനു മുമ്പ് മുതല്‍ നമസ്‌കാരം നടക്കുന്നയിടം' ഉഡുപ്പിയിലെ പള്ളി ഭൂമി പിടിച്ചെടുക്കാന്‍ നീക്കം; എതിര്‍പ്പ് ഉയര്‍ത്തി മുസ്‌ലിം സംഘടനകള്‍
സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഫോര്‍ കല്‍മത്ത് മസ്ജിദ് വേദികെ, ജില്ലാ മുസ്‌ലിം ഒക്കൂട്ട എന്നിവര്‍ മുന്നോട്ട് വന്നത്.
സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചെന്ന എംഎല്‍എ രഘുപതി ഭട്ടിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കടുത്ത എതിര്‍പ്പുയര്‍ത്തി മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഫോര്‍ കല്‍മത്ത് മസ്ജിദ് വേദികെ, ജില്ലാ മുസ്‌ലിം ഒക്കൂട്ട എന്നിവര്‍ മുന്നോട്ട് വന്നത്.
താലൂക്കിലെ കൊടാവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍മത്ത് പള്ളി, ആര്‍ടിസിയില്‍ പേര് നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്തിട്ടും കല്‍മത്ത് പള്ളിക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ബിജെപി ഭരണകൂടം നിയമവിരുദ്ധമായി ഉത്തരവിട്ടെന്ന് ജില്ലാ മുസ്‌ലിം ഒക്കൂട്ട ആരോപിച്ചു. കോഡാവൂര്‍ കല്‍മത്ത് പള്ളിക്കെട്ടു മസ്ജിദിന്റെ ഭൂമി രേഖകളില്‍ സര്‍ക്കാരിന്റെ പേര് നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കുകയും അതുവഴി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് ജസ്റ്റിസ് ഫോര്‍ കല്‍മത്ത് മസ്ജിദ് വേദികെ പ്രസ്താവിച്ചു.
1993ല്‍ വഖ്ഫ് ബോര്‍ഡില്‍ പള്ളി ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഗസറ്റഡ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്‍ആര്‍സി വിരുദ്ധ പ്രചാരകന്‍ ശശിധര്‍ ഹെമ്മഡി പറഞ്ഞു. ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും അതില്‍ പ്രാര്‍ത്ഥന നിഷേധിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഇത് മതവികാരം വൃണപ്പെടുത്തുന്ന നടപടിയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജഗദീഷിനെതിരെ സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ നടപടിയെടുക്കണമെന്നും ശശിധര്‍ ഹെമ്മഡി ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായം ഭൂമി കയ്യേറുകയായിരുന്നുവെന്ന് ആരോപിച്ച ഹിന്ദുത്വര്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ വഖ്ഫ്, ഹജ്ജ് വകുപ്പിന് അപ്പീല്‍ അയക്കുകയായിരുന്നു. ഈ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി 'തിരിച്ചുപിടിക്കാന്‍' റവന്യൂ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1993ല്‍ കര്‍ണാടക വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്ത് നിയമപരമാണെന്ന് വഖ്ഫ് ബോര്‍ഡ് ഇടക്കാല ഉത്തരവില്‍ സ്ഥിരീകരിച്ചിരുന്നു. ടിപ്പു സുല്‍ത്താന്റെ കാലത്താണ് പള്ളി പണിതതെന്ന് കല്‍മത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ സാഹിബ് പറഞ്ഞു.
1908 മുതല്‍ സര്‍ക്കാര്‍ തസ്ദീക്ക് (പാട്ടത്തിന്) നല്‍കുകയായിരുന്നു. ഇപ്പോള്‍ പോലും നാലുമാസത്തിലൊരിക്കല്‍ തസ്ദീക്ക് നല്‍കുന്നു.സര്‍ക്കാര്‍ അംഗീകാരമുള്ളതാണ് ഈ കെട്ടിടം. ഈ പള്ളി കുറച്ച് വര്‍ഷങ്ങളായി അടച്ചിരുന്നു. 1993ല്‍ 67 ശതമാനം സ്ഥലത്തിന് ഭൂമി സര്‍വേ ചെയ്യുകയും 53/6 സര്‍വേ നമ്പര്‍ നല്‍കുകയും ചെയ്തു-ഉസ്മാന്‍ സാഹിബ് പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ് മുതല്‍ ഈ പള്ളിയില്‍ നമസ്‌കാരം നടന്നുവരുന്നുണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പ്രസിഡന്റ് ഹുസൈന്‍ കോഡിബെന്‍ഗ്രെ പറഞ്ഞു.
പള്ളിക്ക് ചുറ്റുമുള്ള 10 ഏക്കറിലധികം വരുന്ന സ്ഥലം സ്ഥലം അഡംഗലിനെ അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സ്വത്തായി പരാമര്‍ശിക്കപ്പെടുന്നു. ഈ സ്വത്ത് മുഴുവന്‍ പള്ളിയുടേതാണ്. ഇതിന്റെ തെളിവായി, പള്ളി ഈ സ്ഥലത്തിന്റെ ഒത്ത മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.ജില്ലാ മുസ്‌ലിം ഒക്കൂട്ട പ്രസിഡന്റ് ഇബ്രാഹിം സാഹിബ് കോട്ട, ചീഫ് സെക്രട്ടറി മുഹമ്മദ് മൗല, സണ്ണി യുണൈറ്റഡ് ജമാഅത്ത് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്‍ക്കട്ട, കര്‍ണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് റാഫിക് ഗംഗോളി, പിഎഫ്‌ഐ പ്രസിഡന്റ് നസീര്‍ അഹമ്മദ്, ഇദ്രിസ് ഹൂദ്, മൗലാന അബൂദ് തുടങ്ങിയവര്‍ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.