- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ മുസ് ലിം ബാലനെ മര്‍ദ്ദിച്ചയാളെ അഭിനന്ദിച്ച് ഹിന്ദുത്വ നേതാവ്
ഗാസിയാബാദ്: ക്ഷേത്രത്തില്‍ വെള്ളംകുടിക്കാന്‍ കയറിയ മുസ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ അഭിനന്ദിച്ച് ഹിന്ദുത്വ നേതാവ് യതി നരസിംഹ നാഥ് സരസ്വതി. തന്റെ അനുയായി ശ്രിംഘി യാദവാണ് മര്‍ദ്ദിച്ചതെന്നും അതിക്രമിച്ചു കയറുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ടതെന്ന് അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്നും യതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരായ കടന്നുകയറ്റക്കാര്‍ക്ക് മറുപടി നല്‍കേണ്ടത് എങ്ങനെയെന്ന് താന്‍ അനുയായികളെ പരിശീലിപ്പിച്ചിട്ടുണ്ട്. അത് പ്രകാരമാണ് അവര്‍ പ്രവര്‍ത്തിച്ചത്. വെള്ളം കുടിക്കാനെന്ന ഭാവേന പ്രത്യേക ലക്ഷ്യവുമായാണ് ബാലന്‍ അമ്പലത്തില്‍ കയറിയതെന്നും അദ്ദേഹം യതി യതി നരസിംഹ നാഥ് സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അയാള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ശ്രദ്ധിക്കാതെ ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന്‍െ പേരിലാണ് 14 വയസ്സുകാരനായ മു സ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ രണ്ടുപേര്‍ക്കെതിരെ പോലിസ് സ്വമേധയാ കേസെടുത്തിരുന്നു. ഐപിസിയുടെ 504, 505, 323, 352 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. എന്നാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാവുമെന്ന് ഭയന്ന് പരാതി നല്‍കാന്‍ കുട്ടിയുടെ കുടുംബം തയാറായിട്ടില്ല.
ആരാണ് യതി നരസിംഹ നാഥ് സരസ്വതി
നേരത്തേയും യതി നരസിംഹ നാഥ് സരസ്വതിയുടെ പേരുകള്‍ വിവാദമായിരുന്നു. ഡല്‍ഹി മുസ് ലിം വിരുദ്ധ കലാപം ആളിക്കത്തിക്കാന്‍ ആഹ്വാനം ചെയ്തത് വിവാദപ്രസംഗം നടത്തിയിരുന്നു. സരസ്വതി ക്ഷേത്രത്തിലെ പുരോഹിതനായ ശേഷം 'ഈ ക്ഷേത്രം ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്, മുസ് ലിംകള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു' എന്ന് ഒരു ബോര്‍ഡ് സ്ഥാപിച്ചു. നേരത്തേ ഇങ്ങനെയായിരുന്നില്ലെന്നും കുറച്ചു വര്‍ഷം മുമ്പാണ് ഇങ്ങനെ ചെയ്തതെന്നും മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ് പറയുന്നു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ഇദ്ദേഹം ഹിന്ദു സ്വാഭിമാന്‍ എന്ന ഹിന്ദുത്വ സംഘടനയുടെ നേതാവും അഖില്‍ ഭാരതീയ സാന്ത് പരിഷത്ത് പ്രസിഡന്റുമാണ്. ഹിന്ദു സ്വാഭിമാനും പോഷക സംഘടനായ ധരം സേനയും ഹിന്ദു യുവാക്കള്‍ക്കും കുട്ടികള്‍ക്കും ആയുധ പരിശീലനം നല്‍കുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുമായും നേതാവ് കപില്‍ മിശ്രയുമായും അടുത്ത ബന്ധമുണ്ട്.
'ഉത്തര്‍പ്രദേശിനെ ഇസ് ലാമിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ച' കര്‍മയോഗി എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം പ്രശംസിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരസ്യമായി പ്രശംസിക്കുകയും രണ്ടാം മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല നയങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കള്‍ ഇസ്‌ലാമില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും അസ്തിത്വപരമായ ഭീഷണിയിലാണെന്നും അതിജീവിക്കാന്‍ പോരാടണമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം. 'മുസ് ലംകള്‍ക്കെതിരായ അന്തിമ യുദ്ധത്തിന്' ആഹ്വാനം ചെയ്യുകയും 'മനുഷ്യരാശിയെ രക്ഷിക്കാന്‍ ഇസ് ലാമിനെ തുടച്ചുനീക്കണം' എന്ന് വാദിക്കുകയും ചെയ്യാറുണ്ട്.
ഫെബ്രുവരി 23 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിന് ഒരു ദിവസം മുമ്പ് നരസിംഹ നാഥ് നിരവധി വംശഹത്യ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇസ്‌ലാമിനെ ഇല്ലാതാക്കിയാല്‍ മാത്രമേ മനുഷ്യത്വത്തെ രക്ഷിക്കാന്‍ കഴിയൂ, ഇസ്‌ലാമിനെപ്പോലുള്ള ഒരു തിന്മയെ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യുന്നില്ലെങ്കില്‍ എങ്ങനെ ഞങ്ങള്‍ അതിജീവിക്കും തുടങ്ങിയവയാണ് പരാമര്‍ശങ്ങള്‍. ഇദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'നര്‍സിങ് വാണി' യിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. നിരവധി പേരാണ് പ്രസംഗം കേള്‍ക്കുന്നത്. ആജ്തക് പോലുള്ള ചാനലുകളിലും വര്‍ഗീയ വിദ്വേഷം പരത്തുന്ന അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. മുസ്‌ലിം വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന എപ്പിസോഡുകളുടെ പ്രക്ഷേപണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും കത്തെഴുതിയിരുന്നു.
2017 ല്‍ ദസ്‌നാദേവി ക്ഷേത്രത്തില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ വൈറലായിരുന്നു. ക്ഷേത്രത്തില്‍ തോക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായിരുന്നു. തോക്കിനു ലൈസന്‍സുണ്ടോയെന്നു ചോദിച്ചപ്പോള്‍ 'ലൈസന്‍സ്? ഐഎസുമായുള്ള യുദ്ധം ആരംഭിക്കുമ്പോള്‍, ഈ നിയമങ്ങളില്‍ മാറ്റമുണ്ടാവില്ല' എന്നായിരുന്നു പരിഹാസം. 2015 ല്‍ ദി ക്വിന്റ് പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയില്‍, ഹിന്ദു സ്വാഭിമാന്‍ പ്രവര്‍ത്തകനായ ചെത്‌ന ശര്‍മ്മ എന്ന യതി മാ ചേത്‌നാനന്ദ് 'ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യുന്ന മുസ്‌ലിംകളോട് പോരാടുന്നതിന് ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കേണ്ടതുണ്ടെന്ന് ഒരു കുട്ടിയോട് പറയുന്നത് വ്യക്തമാക്കിയിരുന്നു.
Narsinghanand priest prises the attacker at temple where muslim boy was hit for drinking water
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT