Sub Lead

ചന്ദ്രനിലേക്ക് ആദ്യ വനിതയെ എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് ആദ്യ വനിതയെ എത്തിക്കാനൊരുങ്ങി നാസ
X

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ എത്തിക്കാനൊരുങ്ങുന്നു. നാസയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ആര്‍ട്ടെമിസ് പദ്ധതിയില്‍ വനിതയോടൊപ്പം ചന്ദ്രനിലിറങ്ങുന്ന അടുത്ത പുരുഷനുമുണ്ടാവും. ചന്ദ്ര ദേവതയായ അപ്പോളോയുടെ ഇരട്ട സഹോദരിയായ ആര്‍ട്ടെമിസിന്റെ പേരില്‍ നിന്നാണ് ദൗത്യത്തിനുള്ള പേര് സ്വീകരിച്ചത്.

2024ലാണ് ദൗത്യം പ്രാവര്‍ത്തികമാവുകയെന്ന് നാസ അറിയിച്ചു. ആര്‍ട്ടെമിസ് പദ്ധതിയിലൂടെ ആദ്യ വനിതയും അടുത്ത പുരുഷനും ചന്ദ്രോപരിതലത്തില്‍ നടക്കും. ചൊവ്വയിലേക്കുള്ള നാസാ ദൗത്യത്തിന് വഴികാട്ടുന്നതായിരിക്കും ആര്‍ട്ടെമിസ്-നാസ പ്രസ്താവിച്ചു.

ഇതുവരെ ആരും സന്ദര്‍ശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ഭാഗത്തായിരിക്കും ഈ ദൗത്യത്തിലൂടെ നാസ പര്യവേക്ഷണം നടത്തുക. പ്രപഞ്ചത്തിലെ ദുരൂഹതകളിലേക്ക് വെളിച്ചം പകരുകയും മനുഷ്യകുലത്തിന്റെ അതിര്‍ത്തികള്‍ സൗരയൂഥത്തിലേക്ക് കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുകയാണ് ആര്‍ട്ടെമിസിന്റെ ലക്ഷ്യം.

ചന്ദ്രനിലേക്കുള്ള അടുത്ത യാത്ര ഒരു ഉദ്ധിഷ്ട സ്ഥാനം എന്ന നിലയില്‍ മാത്രമാവില്ല. ചൊവ്വാ ദൗത്യത്തില്‍ നിര്‍ണായകമാവുന്ന ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ പരീക്ഷണ സ്ഥലം എന്ന നിലയില്‍ കൂടിയായിരിക്കും. ചന്ദ്രോപരിതലത്തില്‍ വെള്ളവും മറ്റു പ്രകൃതി സ്രോതസ്സുകളും തേടും. ചന്ദ്രനില്‍ നിന്ന് മനുഷ്യന്‍ ചൊവ്വയിലേക്ക് ഒരു കുതിച്ചു ചാട്ടം നടത്തും-നാസ വ്യക്തമാക്കി.

Next Story

RELATED STORIES

Share it