- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ കയറി രക്ഷിതാക്കളുടെ പ്രതിഷേധം
കൊച്ചി: തൃക്കാക്കര കെഎംഎം കോളജില്‍ നടന്ന എന്‍സിസി 21 കേരള ബറ്റാലിയന്‍ കാംപില്‍ ഭക്ഷ്യവിഷബാധ. 75 കേഡറ്റുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലായാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാംപിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അവിടെയെത്തിയ രക്ഷിതാക്കളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നത് വാക്കുതര്‍ക്കത്തിനിടയാക്കി. രക്ഷിതാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് രക്ഷിതാക്കള്‍ കാംപിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. കുട്ടികള്‍ക്ക് നല്‍കിയത് മോശം ഭക്ഷണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും കുടുംബങ്ങള്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് കാംപ് അവസാനിപ്പിച്ചു.
കുട്ടികള്‍ക്ക് നിര്‍ജലീകരണമാണ് സംഭവിച്ചതെന്ന് മാത്രമാണ് എന്‍സിസി 21 കേരള ബറ്റാലിയന്‍ പ്രതികരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. തൃക്കാക്കര എംഎല്‍എ ഉമ തോമസ് കുട്ടികളുമായി സംസാരിച്ചു.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കേഡറ്റുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് കുടുംബങ്ങള്‍ പറഞ്ഞു. വൈകീട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്കു ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെ പ്രവേശിപ്പിച്ചു. സണ്‍റൈസ് ആശുപത്രിയില്‍ 7 പേരും ബിആന്‍ഡ്ബി ആശുപതിയില്‍ 2 പേരുമുണ്ട്. ഞായറാഴ്ചയും ഏതാനും പേര്‍ക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകള്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഊണിന് മീന്‍കറിയും മോരുമുണ്ടായിരുന്നു. ഇതു കഴിച്ചതിനുശേഷമാണ് അസുഖം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഈ മാസം 20ന് തുടങ്ങിയ കാംപില്‍ 518 പേരാണ് ഉണ്ടായിരുന്നത്. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
RELATED STORIES
എന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMTകുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 14കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് ...
24 Dec 2024 10:12 AM GMT