Sub Lead

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ മോചിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ

ആളുകളെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന അവസ്ഥയുടെ ഒരു തെളിവാണ് മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ച സംഭവം. ഇവരെ പൂട്ടിയിടുന്നത് അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്നു. കാപ്പന്‍ തടവിലാക്കപ്പെട്ട അതേ ജയിലില്‍ മറ്റ് 50 ഓളം തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ മോചിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിആര്‍ഒ) ആവശ്യപ്പെട്ടു. ആളുകളെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന അവസ്ഥയുടെ ഒരു തെളിവാണ് മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ച സംഭവം. ഇവരെ പൂട്ടിയിടുന്നത് അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്നു. കാപ്പന്‍ തടവിലാക്കപ്പെട്ട അതേ ജയിലില്‍ മറ്റ് 50 ഓളം തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രൂക്ഷമായ രീതിയെ എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു. അതിനാല്‍, എല്ലാ രാഷ്ട്രീയത്തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 2021 ഏപ്രില്‍ 21 ന് സിദ്ദീഖ് കപ്പന്‍ മഥുര ജയിലില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. പിന്നീട് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്വകാര്യാശുപത്രിയായി പ്രവര്‍ത്തിക്കുന്ന മഥുര കെ എം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അവിടെ സംസ്ഥാനത്തിന്റെ കസ്റ്റഡിയിലാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സിദ്ദീഖ് കപ്പന്‍ ജയിലിലാണ്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് പോലിസ് അറസ്റ്റുചെയ്തത്. കാപ്പനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു. ക്രൂരമായ യുഎപിഎ നിയമപ്രകാരമാണ് കാപ്പനെതിരേ കേസെടുത്തത്.

അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത് തീര്‍ത്തും അന്യായമാണ്. കാപ്പനെ പോലെ, അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ മാത്രം ജയിലില്‍ കഴിയുന്ന നിരവധിയാളുകളാണുള്ളത്. വീണ്ടും കൊവിഡ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവരെയെല്ലാം മോചിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണ്.

കുപ്രസിദ്ധമായ ഭീമാ കൊറേഗാവ് കേസില്‍ ജയിലിലടച്ചവര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയത്തടവുകാര്‍ വിചാരണപോലുമില്ലാതെ ജയിലില്‍ കഴിയുകയാണ്. ഇവരുടെ കുറ്റകൃത്യങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയകാരണങ്ങളാല്‍ മാത്രമാണ് അവരെ ഭരണകൂടം ജയിലില്‍ അടച്ചിരിക്കുന്നതെന്നും എന്‍സിഎച്ച്ആര്‍ഒ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it