Sub Lead

ആന്ധ്രപ്രദേശിലെ 50 ശതമാനം വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

ആന്ധ്രപ്രദേശിലെ 50 ശതമാനം വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍
X

അമരാവതി: ആന്ധ്രപ്രദേശിലെ അമ്പത് ശതമാനം വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടുവെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ബോര്‍ഡിന് കീഴിലുള്ള 1,986 സ്വത്തുക്കളില്‍ പകുതിയും മറ്റുള്ളവരുടെ കൈവശമാണുള്ളത്. ആകെയുള്ള 65,783 ഏക്കര്‍ ഭൂമിയില്‍ 31,594.2 ഏക്കറും നഷ്ടമായി. 1995ലെ വഖ്ഫ് നിയമപ്രകാരം ഇവ തിരികെ പിടിക്കാനുള്ള ശ്രമം നടക്കുന്നതായും അബ്ദുല്‍ അസീസ് പറഞ്ഞു. കൈയ്യേറ്റമില്ലാത്ത 30,000 ഏക്കര്‍ ഭൂമി വാടകയ്ക്ക് കൊടുക്കാന്‍ ഉടന്‍ ലേലം നടത്തും. വ്യവസായികള്‍ക്ക് ഭൂമി വാടകയ്ക്ക് കൊടുക്കുന്നതില്‍ സമുദായത്തിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്നും അതിനെ വിലവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it