Sub Lead

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവാഹന ഗതാഗതത്തിന് പുതിയ ക്രമീകരണം

പി സി അബ്ദുല്ല

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവാഹന ഗതാഗതത്തിന് പുതിയ ക്രമീകരണം
X

കല്‍പ്പറ്റ:മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ ഗതാഗതത്തിന് വയനാട് ജില്ലാ ഭരണകൂടം ക്രമീകരണം ഏര്‍പ്പെടുത്തി. കര്‍ണാടകയിലേക്കുളള വാഹനങ്ങള്‍ക്ക് നൂല്‍പ്പുഴ വില്ലേജ് ഓഫിസില്‍ നിന്നും തമിഴ് നാട്ടിലേക്കുളളവയ്ക്ക് കല്‍പറ്റ വില്ലേജ് ഓഫിസില്‍ നിന്നുംപാസ് നല്‍കും. ആരോഗ്യം, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെ സംയുക്ത കൗണ്ടറാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ആവശ്യകത ആര്‍ടിഒയും വാഹനത്തിലെ ഡ്രൈവറും സഹായിയും കൊറോണ ക്വാറന്റൈനില്‍ ഉള്ളവരല്ലെന്നത് ആരോഗ്യവകുപ്പും ഉറപ്പുവരുത്തും. വാഹനങ്ങള്‍ കേരളത്തിന് അകത്തേക്കും പുറത്തേക്കും കടക്കുമ്പോള്‍ അണുവിമുക്തമാക്കണം.

മറ്റ് ജില്ലകളില്‍ നിന്ന് തമിഴ് നാട്ടിലേക്കും കര്‍ണാടകയിലേക്കും പോവാന്‍ ജില്ലയില്‍ പ്രവേശിക്കുന്ന വാഹനങ്ങളും അതാത് ജില്ലകളില്‍ നിന്ന് ലഭിച്ച പാസിന്റെ അടിസ്ഥാനത്തില്‍ ഈ കൗണ്ടറുകളില്‍ നിന്ന് പുതിയ പാസ് വാങ്ങേണ്ടതാണ്. വയനാട്ടില്‍ നിന്ന് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് അതത് പ്രദേശത്തെ വില്ലേജുകളില്‍ നിന്ന് പാസ് നല്‍കും. അവശ്യ സാധനങ്ങളുമായി ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സത്യപ്രസ്താവന കരുതേണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന അവശ്യ സാധനങ്ങളുടെ ഗതാഗതത്തിന് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. ഡ്രൈവറും സഹായിയും തിരിച്ചറിയല്‍ രേഖയും രണ്ടു ഫോട്ടോയും കരുതണം. വാഹനത്തില്‍രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല.


Next Story

RELATED STORIES

Share it