Sub Lead

കൊവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം; ലോകം ആശങ്കയില്‍

ഇ.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്‌സിനെ മറികടക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കൊവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം; ലോകം ആശങ്കയില്‍
X

കേപ്ടൗണ്‍: ലോകത്തെ ആശങ്കയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വൈറസിന്റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തി. ഇ.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്‌സിനെ മറികടക്കുമെന്നും ഗവേഷകര്‍ പറയുന്നു.

എട്ടു രാജ്യങ്ങളിലാണ് അതീവ അപകടകരമായ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങള്‍ക്ക് വാക്‌സിനുകളുടെ പ്രതിരോധത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇ.1.2 എന്നാണ് പുതിയ വകഭേദത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

അതിവേഗം പടരാന്‍ ശേഷിയുള്ള ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുമെന്നും വേരിയന്റിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നുമാണ് ഗവേഷകരുടെ ആവശ്യം.

Next Story

RELATED STORIES

Share it