Sub Lead

ടോക്കിയോ ഒളിംപിക്‌സിന്റെ പുതുക്കിയ തീയ്യതി പ്രഖ്യാപിച്ചു

ടോക്കിയോ ഒളിംപിക്‌സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മല്‍സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ടോക്കിയോ ഒളിംപിക്‌സിന്റെ പുതുക്കിയ തീയ്യതി   പ്രഖ്യാപിച്ചു
X

ടോക്കിയോ: കൊവിഡ് 19 വ്യാപനത്തെ തുടരുന്ന് നീട്ടിവെച്ച ടോക്കിയോ ഒളിംപിക്‌സിന്റെ തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ആഗസ്ത് എട്ടിന് അവസാനിക്കും. 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് ഇങ്ങനെ നീട്ടിവെക്കുന്നത്. 2021ലാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 ഒളിംപിക്‌സ് എന്ന പേരിലാകും അറിയപ്പെടുക.

അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയും ടോക്കിയോ ഒളിംപിക് സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജപ്പാന്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിനായി ഏതാണ്ട് 13 ബില്യണ്‍ ഡോളറാണ്(ഏകദേശം 98,000 കോടി രൂപ) മുടക്കിയിട്ടുള്ളത്. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി മൂന്ന് ബില്യണ്‍ ഡോളര്‍(ഏതാണ്ട് 22,600 കോടി രൂപ) സ്വരൂപിക്കുകയും ചെയ്തിരുന്നു. ടോക്കിയോ ഒളിംപിക്‌സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മല്‍സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it