Sub Lead

നിപ: നേഴ്‌സുമാരടക്കം നാലുപേര്‍ക്ക് കൂടി രോഗ ലക്ഷണം;ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ വിദ്യാര്‍ഥിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍. ഇവരില്‍ രണ്ടു പേര്‍ രോഗിയെ പരിചരിച്ച നേഴ്‌സുമാര്‍ ആണ്.ഇവരുടെ രക്തമടക്കമുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടന്നു വരുന്നു.കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ ആറംഗ ടീം എത്തിയിട്ടുണ്ട്.

നിപ: നേഴ്‌സുമാരടക്കം നാലുപേര്‍ക്ക് കൂടി രോഗ ലക്ഷണം;ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
X

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപ ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ കെ ഷൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഇതു കൂടാതെ രോഗബാധിതനായ വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ നാലു പേര്‍ക്കു കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ഇവരും നീരീക്ഷണത്തിലാണ്. വിദ്യാര്‍ഥി സമ്പര്‍ക്കം നടത്തിയിട്ടുള്ള 86 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിരുന്നു.ഇതില്‍ രോഗബാധിതനായ വിദ്യാര്‍ഥിയുടെ സഹപാഠിയടക്കം നാലു പേര്‍ക്ക് പനിയും തൊണ്ടയില്‍ അസ്വസ്ഥതയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജില്‍ തയാറാക്കിയിട്ടുളള ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ അല്ല.പനിയും തൊണ്ടവേദനയും അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.മറ്റൊരാള്‍ വീട്ടില്‍ തന്നെയാണ് അദ്ദേഹത്തിനും പനിയും തൊണ്ടവേദനയുമുണ്ട് അദ്ദേഹവും വീട്ടില്‍ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ അദ്ദേഹത്തെയും കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.മറ്റു രണ്ടു പേര്‍ രോഗ ബാധിതനെ ആശുപത്രിയില്‍ പരിചരിച്ച നേഴ്‌സുമാരാണ് ഇവര്‍ക്കും തൊണ്ടയില്‍ അസ്വസ്ഥതയും പനിയും അനുഭവപ്പെടുന്നുണ്ട്.ഇവരും നിരീക്ഷണത്തിലാണെന്നും ആവശ്യമായ മരുന്നുകള്‍ കൊടുത്തു തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തവരും ലിസ്റ്റിലുള്ളവരുമായവര്‍ അവരവരുടെ വീടുകളില്‍ തന്നെ നിരീക്ഷണത്തിലാണ്.നിപയ്ക്ക് പ്രത്യേക മരുന്നു കണ്ടുപിടിച്ചിട്ടില്ല.കഴിഞ്ഞ തവണ കോഴിക്കോട് നിപ വന്നപ്പോള്‍ നല്‍കിയത്് റിബാബറിന്‍ ഗുളികകളായിരുന്നു. അത്് സ്റ്റോക്കുണ്ട്. ഇപ്പോള്‍ തന്നെ അത് നല്‍കി തുടങ്ങിയതായി മന്ത്രി പറഞ്ഞു.കോഴിക്കോട് ഫലപ്രദമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെയും ആ മരുന്നു തന്നെ നല്‍കിതുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്ന് ഇപ്പോള്‍ എന്‍ ഐ വിയില്‍ സ്‌റ്റോക്കുണ്ട്.ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി ഫോണില്‍ താന്‍ സംസാരിച്ചു.ഒപ്പം ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു.എന്‍ ഐ വിയില്‍ നിന്നും ആ മരുന്നു ഇങ്ങോട്ടേയക്ക് നല്‍കാമെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു.ഐസിഎംആര്‍ നിര്‍ദേശിക്കുന്ന പ്രോട്ടോകോള്‍ അനുസരിച്ച് ഇത് നല്‍കാന്‍ കഴിയും. ഈ രോഗം വായുവിലൂടെ പകരുന്നതല്ല.വവ്വാലുകളാണ് വൈറസ് വാഹകര്‍. ഇത് ജന്തുക്കളിലേക്ക് പകര്‍ന്ന് അവയില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന അനുഭവം ഉണ്ടായിട്ടുണ്ട് ഈ സാഹചര്യത്തില്‍ വെറ്റിനറി വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണം.ആര്‍ക്കെങ്കിലും പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ചികില്‍സ തേടണം.രോഗിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കണം.രോഗിയുടെ ഉമിനീരടക്കമുള്ള സ്രവങ്ങള്‍ നേരിട്ട് മറ്റുള്ളവരുടെ ശരീരത്തില്‍ പതിക്കാന്‍ ഇടവരാതെ സൂക്ഷിക്കണം.

നവമാധ്യങ്ങള്‍ ആവശ്യമില്ലാത്ത പ്രചരണം നടത്തരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.എല്ലാവരും ഒറ്റക്കെട്ടായി നി്ന്നു വേണം ഇതിനെ നേരിടാന്‍.നിലവില്‍ രോഗം ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യ നില അതേ നിലയില്‍ തുടരുകയാണ്.കൂടുതല്‍ കുഴപ്പങ്ങള്‍ ഇല്ല. എല്ലാ കാര്യങ്ങളും സ്വന്തമായി തന്നെ അദ്ദേഹം ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ട് രോഗിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇടയക്ക് പനി വരുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നിരുന്നാലും ഭയപ്പെടേണ്ട സാഹചര്യമില്ല.വിദ്യാര്‍ഥിയ്ക്കുണ്ടായ രോഗ ബാധയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല മെയ് 16 വരെ ഈ വിദ്യാര്‍ഥി തൊടുപുഴയിലായിരുന്നു. അതിനു ശേഷം തൃശൂരിലെ ഹോസ്റ്റലില്‍ എത്തി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു.എറണാകുളം പറവൂരിലാണ് വിദ്യാര്‍ഥിയുടെ വീട് ഈ കേന്ദ്രങ്ങളിലെല്ലാം ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം പരിശോധന നടത്തും. അന്വേഷണത്തിലൂടെ മാത്രമെ ഉറവിടം കണ്ടെത്താന്‍ കഴിയും. കോഴിക്കോട് തന്നെ സമയമെടുത്താണ് ഉറവിടം കണ്ടെത്തിയത്. നിലവില്‍ രോഗബാധിതനായ വിദ്യാര്‍ഥി കുടുതല്‍ സുഖം പ്രാപിച്ചതിനു ശേഷം മാത്രമെ അദ്ദേഹത്തോട് കാര്യങ്ങള്‍ തിരക്കാന്‍ കഴിയും. ഈ അവസ്ഥയില്‍ കഴിയില്ല.കേന്ദ്ര സംഘം അടക്കം എത്തിയിട്ടുണ്ട് അവരുടെ സഹായവും ഉണ്ടാകും.

രോഗ ലക്ഷണങ്ങള്‍ കണ്ടവരുടെ സ്രവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ വൈറോളജിഇന്‍സ്റ്റിറ്റ്യൂട്ട്,പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂുട്ട് എന്നിവടങ്ങളിലേക്ക് ഇന്ന് അയക്കും. രക്തം,മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയക്കായി എടുക്കുന്നത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിക്ക മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്ന നാലു പേരില്‍ കുടുംബാംഗങ്ങള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയിരിക്കുന്ന നാലു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നവരുടെയും പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്.ഇതു കൂടാതെ മേഖലകളില്‍ അടുത്തകാലത്തായി ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരുടെ മരണകാരണമെന്തായിരുന്നുവെന്നത് സംബന്ധിച്ചും പരിശോധിക്കും. നിപ പ്രതിരോധത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.ആവശ്യത്തിനുള്ള മരുന്നുകളും മറ്റും എത്തിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ ആറംഗ ടീം എത്തിയിട്ടുണ്ട്.അവരുടെ സേവനം ലഭിക്കും.കേന്ദ്രത്തില്‍ നിന്നും എല്ലാ ദിവസവും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഐസിഎംആറിന്റെ ഡോക്ടര്‍മാരും ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.എല്ലാ വിധ കരുതലോടെയുമാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it