- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
10 ലക്ഷത്തിന്റെ കോട്ടുമിട്ട് ലണ്ടനില്‍ വിലസുന്ന 'പിടികിട്ടാപ്പുള്ളി' നീരവ് മോദി (വീഡിയോ കാണാം)
ന്യൂഡല്‍ഹി: 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് അത്യാഡംബര ജീവിതം. ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫാണ് നീരവ്‌മോദി പടിഞ്ഞാറന്‍ ലണ്ടനില്‍ പത്തുലക്ഷത്തിന്റെ കോട്ടുമിട്ട് സവാരിക്കിറങ്ങിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
വീഡിയോയില്‍ രണ്ട് അറ്റവും പിരിച്ച് വച്ച മീശയൊക്കെയായി പുതിയ ലുക്കിലാണ് മോദി. വീഡിയോയില്‍ മോദി ധരിച്ചിരിക്കുന്ന ഓസ്ട്രിച്ച് ഹൈഡിന്റെ കോട്ടിന് മാത്രം പത്ത് ലക്ഷത്തോളം രൂപയാണ് വില. ബ്രിട്ടണില്‍ അഭയം തേടിയതുള്‍പ്പടെ പല ചോദ്യങ്ങളും ടെലഗ്രാഫ് ലേഖകന്‍ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ കൂട്ടാകാതെ ഒഴിഞ്ഞുമാറുകയാണ് ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി.
തുടര്‍ന്ന് ടെലഗ്രാഫ് നടത്തിയ അന്വേഷണത്തല്‍ നീരവ് മോദി ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും കണ്ടെത്തി. മോദിക്ക് ബ്രിട്ടണിലെ പെന്‍ഷന്‍ മന്ത്രാലയത്തില്‍ നിന്ന് ഇന്‍ഷൂറന്‍സ് നമ്പര്‍ അനുവദിച്ചതായും ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ബ്രിട്ടനിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു.
48കാരനായ നീരവ് മോദിയെ ബ്രിട്ടണില്‍ നിന്ന് വിട്ടുകിട്ടാനായി ഇന്ത്യ അപേക്ഷ തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിപ്പോഴും ആഭ്യന്തര സെക്രട്ടറിയുടെ കൈകളിലാണ്. 2018 ഫെബ്രുവരിയിലാണ് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി നീരവ് മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്.
RELATED STORIES
വിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT