- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏക സിവില്‍ കോഡ്: സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര നിയമമന്ത്രി ലോക്‌സഭയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഏക സിവില്‍കോഡ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ ചില റിട്ട് ഹരജികള്‍ നിലവിലുണ്ട്. നിയമനിര്‍മാണ ഇടപെടലുകള്‍ ലിംഗമത നിഷ്പക്ഷമായ ഏകീകൃത നിയമങ്ങള്‍ ഉറപ്പാക്കും.
ഭരണഘടനയുടെ 44ാം അനുച്ഛേദം, ഇന്ത്യന്‍ പ്രദേശത്തുടനീളം പൗരന്‍മാര്‍ക്ക് ഏകീകൃത സിവില്‍കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റ് മൂന്നിലെ അഞ്ചാം ഖണ്ഡികയുമായി ബന്ധപ്പെട്ടതാണ് വ്യക്തിനിയമങ്ങളായ അന്തര്‍ലീനത, പിന്തുടര്‍ച്ചാവകാശം, വില്‍പ്പത്രങ്ങള്‍, കൂട്ടുകുടുംബവും വിഭജനവും, വിവാഹവും വിവാഹമോചനവും എന്നിവ. അതിനാല്‍, സംസ്ഥാനങ്ങള്‍ക്കും അവയില്‍ നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്.
ഇന്ത്യയുടെ 21ാമത് ലോ കമ്മീഷന്‍ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുകയും വിപുലമായ ചര്‍ച്ചകള്‍ക്കായി 'കുടുംബനിയമത്തിന്റെ പരിഷ്‌കരണം' എന്ന തലക്കെട്ടില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അതിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്നും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏക സിവില്‍കോഡ്.
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില് നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന് ബാബുവിന്റെ മരണം; തെളിവുകള് സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില് ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്ട്ട്
23 Nov 2024 5:43 PM GMT