- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മ്യാന്‍മറില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കരുതെന്ന് ഉത്തരവിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍
ഭക്ഷണവും പാര്‍പ്പിടവും നല്‍കരുതെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ 'മാനുഷിക പരിഗണന' കണക്കിലെടുത്ത് 'ഗുരുതരമായ പരിക്കുകള്‍' ഉണ്ടെങ്കില്‍ മാത്രമേ വൈദ്യസഹായം നല്‍കാന്‍ കഴിയൂ എന്നും സൂചിപ്പിക്കുന്നു. 'മ്യാന്‍മറില്‍നിന്നുള്ള പൗരന്‍മാരുടെ നിയമവിരുദ്ധമായ കുടിയേറ്റം' സംബന്ധിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ചന്ദല്‍, ടെന്‍നോപാല്‍, കാംജോങ്, ഉക്രുള്‍, ചുരചന്ദ്പൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
ഗുവാഹത്തി: മ്യാന്‍മറില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കുന്നതില്‍നിന്ന് പ്രാദേശിക അധികാരികളെയും സിവില്‍ സമൂഹത്തെയും വിലക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഭക്ഷണവും പാര്‍പ്പിടവും നല്‍കരുതെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ 'മാനുഷിക പരിഗണന' കണക്കിലെടുത്ത് 'ഗുരുതരമായ പരിക്കുകള്‍' ഉണ്ടെങ്കില്‍ മാത്രമേ വൈദ്യസഹായം നല്‍കാന്‍ കഴിയൂ എന്നും സൂചിപ്പിക്കുന്നു. 'മ്യാന്‍മറില്‍നിന്നുള്ള പൗരന്‍മാരുടെ നിയമവിരുദ്ധമായ കുടിയേറ്റം' സംബന്ധിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ചന്ദല്‍, ടെന്‍നോപാല്‍, കാംജോങ്, ഉക്രുള്‍, ചുരചന്ദ്പൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
രാജ്യത്ത് മാനുഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കണമെന്ന് മ്യാന്‍മറിലെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും വിവിധ സംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ഥിച്ചു. ഇരുരാജ്യങ്ങള്‍ക്കും 'ഒരു നീണ്ട ചരിത്രമുണ്ട്, അത് ഒരിക്കലും മറക്കരുത്' എന്നും അംബാസഡര്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മ്യാന്‍മറിലെ സൈനിക അട്ടിമറിക്കെതിരേ വെള്ളിയാഴ്ച യാങ്കൂണ്‍ നഗരം ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് പ്രദേശങ്ങളില്‍ പ്രതിഷേധിച്ച സാധാരണക്കാര്‍ക്ക് നേരേ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ അടക്കം 90 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍.
രാജ്യത്ത് സൈന്യം വേട്ട തുടങ്ങിയ സാഹചര്യത്തില്‍ അയല്‍രാജ്യമായ ഇന്ത്യയിലേക്ക് മ്യാന്‍മറില്‍നിന്ന് അഭയം തേടി കൂടുതല്‍ പേര്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, അതേദിവസം തന്നെ മണിപ്പൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നതിനായി ജില്ലാ ഭരണകൂടങ്ങളോ സിവില്‍ സൊസൈറ്റിയോ ക്യാംപുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ആധാര്‍ എന്റോള്‍മെന്റ് നടപടികള്‍ ഉടനടി നിര്‍ത്തുകയും ആധാര്‍ എന്റോള്‍മെന്റ് കിറ്റുകള്‍ സുരക്ഷിതമായി കസ്റ്റഡിയില്‍ സൂക്ഷിക്കുകയും വേണം,' ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തെച്ചൊല്ലി പതിറ്റാണ്ടുകളുടെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ബിറേന്‍ സിങ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിലയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ ഉത്തരവ് മനുഷ്യത്വരഹിതമാണെന്നും രാജ്യത്തിന്റെ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയിലൂടെ ആങ് സാന്‍ സൂചിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തശേഷമുണ്ടായ പ്രതിഷേധം നിയന്ത്രിക്കാന്‍ ഭരണകൂടം നടത്തിയ വേട്ടയില്‍ 420 ലധികം ആളുകള്‍ രാജ്യത്ത് മരണമടഞ്ഞതായി പ്രാദേശിക നിരീക്ഷണ സംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
RELATED STORIES
ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMT