- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐയില്‍ പ്രായപരിധി വേണ്ട; കാനം രാജേന്ദ്രനെതിരേ കെ ഇ ഇസ്മാഈൽ
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഭൂരിഭാഗം പേരും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും കെ ഇ ഇസ്മാഈല്‍ വ്യക്തമാക്കി.
പാലക്കാട്: കാനം രാജേന്ദ്രനെതിരായ നീക്കം കടുപ്പിച്ച് സിപിഐയിലെ വിമതവിഭാഗം. സിപിഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിനെതിരേ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മാഈല്‍ രംഗത്തുണ്ട്. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും കെ ഇ ഇസ്മാഈല്‍ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഭൂരിഭാഗം പേരും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും കെ ഇ ഇസ്മാഈല്‍ വ്യക്തമാക്കി. പ്രായപരിധി നിശ്ചയിക്കുന്നതിന് മുമ്പും അര്‍ഹരായ യുവാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നാടിനും വേണ്ടിയും പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ പ്രമോട്ട് ചെയ്യുന്ന പാര്‍ട്ടിയാണിത്. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നാലേ ഇതംഗീകരിക്കപ്പെടുന്നുള്ളൂ. ' ഇസ്മാഈല്‍ പറഞ്ഞു.
75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മാഈലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മാഈലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.
RELATED STORIES
സ്ഥിരമായി റീല്‍സ് കാണുമോ ? രക്തസമ്മര്‍ദ്ദം കൂടാമെന്ന് പഠനം
13 Jan 2025 1:48 PM GMTഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ...
13 Jan 2025 1:19 PM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMTശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMT