- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോ പാര്‍ക്കിങ്: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വാഹനം നിശ്ചലാവസ്ഥയില്‍ കാത്ത് കിടക്കുന്നതും മൂന്ന് മിനിറ്റില് കൂടുതല്‍ സമയം വാഹനം നിര്‍ത്തിയിടുന്നതും പാര്‍ക്കിങ് ആയാണ് കണക്കാക്കുന്നത്.

കോഴിക്കോട്: നമ്മുടെ നിരത്തുകളിലെ വാഹനത്തിരക്കിന് പ്രധാനകാരണങ്ങളിലൊന്നാണ് അനധികൃത പാര്‍ക്കിങ്. വാഹനമോടിക്കുമ്പോള്‍ ഇത്തരം പാര്‍ക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മില്‍ പലരും മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കും വിധം പാര്‍ക്ക് ചെയ്യുന്നതില്‍ തീരെ സങ്കോചമില്ലാത്തവരുമാണ്.
മിക്കവര്‍ക്കും പാര്‍ക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വാഹനം നിശ്ചലാവസ്ഥയില്‍ കാത്ത് കിടക്കുന്നതും മൂന്ന് മിനിറ്റില് കൂടുതല്‍ സമയം വാഹനം നിര്‍ത്തിയിടുന്നതും പാര്‍ക്കിങ് ആയാണ് കണക്കാക്കുന്നത്. നിങ്ങളുടെ വാഹനം ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. അത് മൂലമുണ്ടാകുന്ന തടസ്സമോ അസൗകര്യമോ മറ്റ് ആളുകളെ അപകടത്തിലാക്കാം.
പാര്‍ക്കിങ് നിരോധനം എവിടെയൊക്കെ?
*നോ പാര്‍ക്കിങ് മേഖലയിലോ പാര്‍ക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
മെയിന്‍ റോഡില്‍, അതിവേഗ ട്രാഫിക്കുള്ള റോഡുകളില്‍ (വേഗത 50 കിലോ മീറ്ററോ അതില്‍ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളില്‍) ഫുട്പാത്തുകളില്‍, സൈക്കിള്‍ ട്രാക്ക്, കാല്‍നട ക്രോസിംഗിനോ സമീപം ബസ് സ്‌റ്റോപ്പുകള്‍, സ്‌കൂളുകള്‍, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങള്‍ക്ക് സമീപം, നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങള്‍ക്ക് മുന്നില്‍ തുരങ്കത്തില്‍/ ബസ് ലൈനില്‍ എന്നിവിടങ്ങളിലും പാര്‍ക്കിങ് അനുവദനീയമല്ല
*റോഡ് ക്രോസിംഗുകള്‍ക്ക് സമീപം, കൊടും വളവുകള്‍, വളവിനു സമീപം, ഒരു കുന്നിന്‍ മുകളില്‍, അല്ലെങ്കില്‍ പാലത്തിന് സമീപം
*വികലാംഗര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാര്‍ക്കിങ് പാടില്ല പാര്‍ക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍, റോഡിന്റെ തെറ്റായ ഭാഗത്ത്, റോഡരികില്‍ വരച്ചിട്ടുള്ള മഞ്ഞ ബോക്‌സില്‍/ റോഡരികിലെ മഞ്ഞ വരയില്, (നോ സ്‌റ്റോപ്പിങ്ങ്/ നോ പാര്‍ക്കിങ് സൈന്‍ ബോര്ഡ്ഡ ഉള്ള സ്ഥലങ്ങളില്‍) മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് സമാന്തരമായോ പാര്‍ക്കിങ് പാടില്ല.
*റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളില്‍
*ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പര്‍ട്ടികളില്‍, പാര്‍ക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത്, ആ സമയത്തിന് ശേഷം ഒരു നിശ്ചിത തരം വാഹനം അല്ലെങ്കില്‍ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്, ആ തരത്തില്‍പ്പെടാത്ത വാഹനമോ വാഹനങ്ങളോ പാര്‍ക്ക് ചെയ്യരുത്.
നിയമം ലംഘിച്ചുള്ള പാര്‍ക്കിങ്ങിന് 500 രൂപ വരെ പിഴ ചുമത്തുന്നതാണ്
നോ പാർക്കിങ് :
ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. ...
Posted by Kerala Police on Friday, 15 January 2021
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















