Sub Lead

അലിഗഢിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: തെളിവ് ലഭിച്ചില്ലെന്ന് പോലിസ്

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ചുമത്തിയ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ തെളിവുകളില്ലെങ്കില്‍ ഒഴിവാക്കുമെന്നും പോലിസ് പറഞ്ഞു.

അലിഗഢിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരായ  രാജ്യദ്രോഹക്കേസ്: തെളിവ് ലഭിച്ചില്ലെന്ന് പോലിസ്
X

അലിഗഢ്: അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ (എഎംയു) രാജ്യദ്രോഹക്കുറ്റം ചുത്തിയ 14 മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് അലിഗഢ് പോലിസ്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ചുമത്തിയ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ തെളിവുകളില്ലെങ്കില്‍ ഒഴിവാക്കുമെന്നും പോലിസ് പറഞ്ഞു.

കാംപസിലെ പ്രധാന കവാടത്തിനു പുറത്തുവച്ച് വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തെന്നാരോപിച്ച് പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തത്. ഇതിലെ എട്ടു പേരെ അന്വേഷണ വിധേയമായി സര്‍വകലാശാല സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

കാംപസിന്റെ പ്രധാന കവാടത്തിനു പുറത്തുവച്ച് വിദ്യാര്‍ഥികള്‍ തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ തടഞ്ഞ് തന്നെയും കൂട്ടാളിയെയും വെടിവയ്ക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് ബിജെപി നേതാവ് മുകേഷ് കുമാറിന്റെ പരാതി.വിദ്യാര്‍ഥികള്‍ പാകിസ്താനെ അനുകൂലിച്ചും ഇന്ത്യയെ എതിര്‍ത്തും മുദ്രാവാക്യം മുഴക്കിയെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, പരാതിക്കാരന്‍ സമര്‍പ്പിച്ച വീഡിയോയില്‍ ദോഷകരമായ മുദ്രാവാക്യങ്ങളൊന്നും മുഴക്കിയത് കാണാനായില്ലെന്ന് പോലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്തതിനെതിരേ സര്‍വകലാശാലയില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദിന്‍ ഉവൈസിയുടെ സന്ദര്‍ശനവാര്‍ത്തയെത്തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഭവങ്ങള്‍ക്കു തുടക്കം. ഇതു റിപോര്‍ട്ട് ചെയ്യാന്‍ അനുമതിയില്ലാതെ കാംപസില്‍ പ്രവേശിച്ച റിപബ്ലിക് ടിവി പ്രതിനിധികള്‍ സര്‍വകലാശാലയെ അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങളോടെ വിശേഷിപ്പിച്ചതോടെ

വിദ്യാര്‍ഥികള്‍ ക്ഷുഭിതരാവുകയും ഇവരെ തടയുകയുമായിരുന്നു.ഈ സംഭവത്തെത്തുടര്‍ന്ന് ചില യുവമോര്‍ച്ച പ്രവര്‍ത്തകരുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു.

Next Story

RELATED STORIES

Share it