Sub Lead

പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം: വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക

പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം: വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക
X

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നോര്‍ക്ക ഏര്‍പ്പെടുത്തിയ ധനസഹായത്തിനു വിമാന ടിക്കറ്റ് നിര്‍ബന്ധമില്ലെന്ന് നോര്‍ക്ക. ഈ വര്‍ഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോവാതിരിക്കുകയും ചെയ്ത പ്രവാസികള്‍ക്കാണ് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യനിര്‍ദേശം. എന്നാല്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമല്ലെന്നും നാട്ടിലെത്തിയ തിയ്യതി തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നുമാണ് നോര്‍ക്ക സിഇഒ അറിയത്. കാലാവധി കഴിയാത്ത വിസ, പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ടിക്കറ്റിന്റെ പകര്‍പ്പില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല. അപേക്ഷിക്കാനുള്ള തിയ്യതി മെയ് 5 വരെ നീട്ടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it