Sub Lead

ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നില്ല; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ

ഡല്‍ഹിയിലെ സ്ഥിതി ദു:ഖിപ്പിക്കുന്നതാണ്. എനിക്ക് ഉറങ്ങാന്‍ കഴിയില്ല. രോഗികള്‍ക്ക് ഓക്‌സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കൊവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്‌സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.

ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നില്ല; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാവുകയും ചികില്‍സാ സംവിധാനങ്ങള്‍ താളംതെറ്റുകയും ചെയ്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഷോയിബ് ഇഖ്ബാല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ സ്ഥിതി ദു:ഖിപ്പിക്കുന്നതാണ്. എനിക്ക് ഉറങ്ങാന്‍ കഴിയില്ല. രോഗികള്‍ക്ക് ഓക്‌സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കൊവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്‌സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിറിന്റെ കുറിപ്പടി എന്റെ പക്കലുണ്ട്.

എന്നാല്‍, അത് എവിടെ നിന്നാണ് വാങ്ങേണ്ടതെന്ന് അറിയില്ല. സര്‍ക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. അവന്റെ മക്കള്‍ കിടന്നോടുകയാണ്. ഇന്ന്, ഒരു എംഎല്‍എ ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാരണം ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നില്ല. ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ആറാമത്തെ തവണ എംഎല്‍എയായ ഒരാളായിട്ട് പോലും തന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ഒരാളും തയ്യാറാവുന്നില്ല. ഒരു നോഡല്‍ ഓഫിസറുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം അടിയന്തരമായി നടപ്പാക്കണമെന്ന് ഞാന്‍ ഡല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുന്നു.

അല്ലാത്തപക്ഷം റോഡില്‍ മൃതദേഹങ്ങളുണ്ടാവും- ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു. മാത്യമഹലില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എയാണ് ഷോയിബ് ഇക്ബാല്‍. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പുവരെ കോണ്‍ഗ്രസിനൊപ്പമായിരുന്നു ഇക്ബാല്‍. അതേസമയം, ഇക്ബാലിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഡല്‍ഹി ബിജെപി വക്താവ് ഹരീഷ് ഖുറാന രംഗത്തുവന്നു. ഇക്ബാല്‍ ഒരു ആം ആദ്മി എംഎല്‍എ മാത്രമല്ല, ഡല്‍ഹി നിയമസഭയില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ളയാളുമാണ്.

സ്ഥിതി നിയന്ത്രണാതീതമായിരിക്കുന്നുവെന്നും ആളുകള്‍ ദുരിതമനുഭവിക്കുന്നുവെന്നും രാഷ്ട്രപതിയുടെ ഭരണം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കണമെന്നും അദ്ദേഹം പറയുകയാണെങ്കില്‍ അദ്ദേഹം പറഞ്ഞത് ശരിയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രപതിയുടെ ഭരണമുണ്ടാവമെന്ന് ഞങ്ങളും വിശ്വസിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it