Sub Lead

രാജ്യത്തെ ഓക്‌സിജന്‍, വാക്‌സിന്‍ പ്രതിസന്ധി: ഹരജികള്‍ കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതികളെ തടയില്ല; തങ്ങള്‍ക്ക് നിശബ്ദകാഴ്ചക്കാരനാവാന്‍ കഴിയില്ല: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തങ്ങള്‍ സഹായിക്കും. അഭിനന്ദനാര്‍ഹമായ പങ്കുവഹിക്കാനാണ് ഉദ്ദേശിക്കുന്നത്. സുപ്രിംകോടതി കൈകാര്യം ചെയ്യേണ്ട ചില ദേശീയ പ്രശ്‌നങ്ങളുണ്ട്. ദേശീയ പ്രതിസന്ധിയുടെ സമയത്ത് സുപ്രിംകോടതിക്ക് നിശബ്ദ കാഴ്ചക്കാരാവാന്‍ കഴിയില്ല- സുപ്രിംകോടതി ആവര്‍ത്തിച്ച് പറഞ്ഞു.

രാജ്യത്തെ ഓക്‌സിജന്‍, വാക്‌സിന്‍ പ്രതിസന്ധി: ഹരജികള്‍ കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതികളെ തടയില്ല; തങ്ങള്‍ക്ക് നിശബ്ദകാഴ്ചക്കാരനാവാന്‍ കഴിയില്ല: നിലപാട് കടുപ്പിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍, വാക്‌സിന്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി. ഹരജികള്‍ കേള്‍ക്കുന്നതില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ തടയാന്‍ ഉദ്ദേശിക്കുന്നില്ല. ദേശീയ പ്രതിസന്ധിയുടെ സമയത്ത് തങ്ങള്‍ക്ക് നിശബ്ദകാഴ്ചക്കാരനാവാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ എന്‍ റാവു, രവീന്ദ്ര എസ് ഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തങ്ങള്‍ സഹായിക്കും. അഭിനന്ദനാര്‍ഹമായ പങ്കുവഹിക്കാനാണ് ഉദ്ദേശിക്കുന്നത്. സുപ്രിംകോടതി കൈകാര്യം ചെയ്യേണ്ട ചില ദേശീയ പ്രശ്‌നങ്ങളുണ്ട്. ദേശീയ പ്രതിസന്ധിയുടെ സമയത്ത് സുപ്രിംകോടതിക്ക് നിശബ്ദ കാഴ്ചക്കാരാവാന്‍ കഴിയില്ല- സുപ്രിംകോടതി ആവര്‍ത്തിച്ച് പറഞ്ഞു. ഹൈക്കോടതിയും സുപ്രിംകോടതിയും പരസ്പര പൂരകമാണ്. പ്രദേശിക പരിമിതികള്‍ കാരണം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതികള്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കും.

കൊവിഡ് വാക്‌സീന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍ രാജ്യത്തുടനീളം ഓക്‌സിജന്‍, വാക്‌സിനുകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സുപ്രിംകോടതി കഴിഞ്ഞയാഴ്ച തീരുമാനിക്കുകയും കേന്ദ്രത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള ആറ് ഹൈക്കോടതികള്‍ സമാനമായ ഹരജികള്‍ കേള്‍ക്കുന്നപള്ളതിനാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാവുകയും ഇക്കാര്യത്തില്‍ ദേശീയ പദ്ധതി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു. ഹൈക്കോടതിയിലെ കേസുകള്‍ ഹൈജാക്ക് ചെയ്യാനല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് സുപ്രിംകോടതി ആവര്‍ത്തിച്ച് വിശദീകരിച്ചു. മുതിര്‍ന്ന അഭിഭാഷകരുടെ വിമര്‍ശനത്തിന്റെ പേരില്‍ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അസ്വസ്ഥനായിരുന്നു. നോട്ടീസ് അയക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടോ? ഈ നടപടികളുടെ ലക്ഷ്യം ഹൈക്കോടതി നിരീക്ഷിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുക്കലല്ല.

ഹൈക്കോടതികള്‍ക്ക് വിലപ്പെട്ട പങ്കുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ഓക്‌സിജന്റെ വിതരണം, സംസ്ഥാനങ്ങളുടെ പ്രതീക്ഷിത ആവശ്യം, സംസ്ഥാനങ്ങളുടെ ആവശ്യകതയെക്കുറിച്ച് സ്വീകരിച്ച രീതി, കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ മെഡിക്കല്‍ ആവശ്യകതകള്‍, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ സുപ്രിംകോടതി വാദത്തിനിടെ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. റെംഡെസിവിര്‍, ഫാവിപിരാവിര്‍ എന്നിവ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്ന വാക്‌സിന്‍ ആവശ്യകതയും വാക്‌സിന്‍ വിലയും അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

Next Story

RELATED STORIES

Share it