Sub Lead

ഓഫ് റോഡ് ട്രക്കിങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി

ഓഫ് റോഡ് ട്രക്കിങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി
X

തൊടുപുഴ: മുന്നറിയിപ്പ് അവഗണിച്ച് അനധികൃത ട്രക്കിങ്ങിനെത്തിയ 27 വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് നെടുങ്കണ്ടം ഭാഗത്തെ മലയില്‍ കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങിനെത്തിയ ഇവര്‍ കനത്ത മഴ കാരണമാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നുള്ള 40 അംഗ സംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിനെത്തിയത്. ഇവര്‍ മലമുകളിലേക്ക് കയറുമ്പോള്‍ മഴയുണ്ടായിരുന്നില്ല. അല്‍പ്പസമയത്തിനു ശേഷം കനത്ത മഴ പെയ്തതോടെ വാഹനം തിരിച്ചിറക്കാനാവാതെ ട്രക്കിങ് മുകളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ താഴേക്ക് നടന്നുവന്ന് നാട്ടുകാരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. സമീപവാസികള്‍ ഇവര്‍ക്ക് റിസോര്‍ട്ടുകളില്‍ രാത്രിയില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് സഞ്ചാരികളെത്തിയത്.

Next Story

RELATED STORIES

Share it