Sub Lead

വാക്‌സിനെടുക്കാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വാക്‌സിനെടുക്കാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
X

മാള: വാക്‌സിനെടുക്കാന്‍ സിഎച്ച്‌സിയിലെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ വിക്ടറി ക്ലബ്ബിന് സമീപം താമസിക്കുന്ന പുഞ്ചപറമ്പില്‍ ചന്ദ്രനാ(62)ണ് മരിച്ചത്. പുത്തന്‍ചിറ സിഎച്ച്‌സിയില്‍ ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ നല്‍കിയ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഭാര്യയോടൊപ്പം എത്തിയതായിരുന്നു. വാക്‌സിനു വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ രാവിലെ 11ന് കുഴഞ്ഞുവീണ ചന്ദ്രനെ കൊവിഡ് വോളന്റിയര്‍മാരായ കെ കെ യൂസഫ്, സി എം സമദ് എന്നിവര്‍ ഉടനെ ഡോക്ടറുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശോഭ. മകന്‍: സന്തോഷ്. മരുമകള്‍: ധന്യ. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍.

Next Story

RELATED STORIES

Share it