Sub Lead

ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദം;ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോങ്കോയില്‍ നിന്നും എത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തു വിട്ടു.ഇദ്ദേഹം ഷോപ്പിംഗ് മാളിലും ,റെസ്റ്റോറന്റിലും ആശുപത്രികളിലും അടക്കം സന്ദര്‍ശിച്ചതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു.ഈ മാസം ഏഴു മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തു വിട്ടിരിക്കുന്നത്.

ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദം;ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
X

കൊച്ചി:കോങ്കോയില്‍ നിന്നും എത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്തു വിട്ടു.ഇദ്ദേഹം ഷോപ്പിംഗ് മാളിലും ,റെസ്റ്റോറന്റിലും ആശുപത്രികളിലും അടക്കം സന്ദര്‍ശിച്ചതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു.ഈ മാസം ഏഴു മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തു വിട്ടിരിക്കുന്നത്.


ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണെന്നും ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ്.എറണാകുളം ജില്ലയില്‍ രണ്ടു രാജ്യന്തര യാത്രികര്‍ക്കും സമ്പര്‍ക്കത്തില്‍ പെട്ട മറ്റുരണ്ടുപേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യാന്തര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ,ക്വാറന്റൈയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹൈ റിസ്‌ക് രാജ്യമല്ലാത്ത കോങ്കോയില്‍ നിന്നും വന്നവ്യക്തിക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുണ്ടായി.

ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ , പൊതു ഇടങ്ങളിലോ ഇടപഴകരുത്. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ജില്ലയില്‍ ഇതുവരെ നാല് ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.ര.അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ് ഒമിക്രോണ്‍. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ ഗുരുതരമാകുന്നതായി കാണപ്പെടുന്നില്ല.. വാക്‌സിന്‍ ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും, രണ്ടാം ഡോസ് എടുക്കാന്‍ സമയമായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിനേഷന്‍ എടുത്ത് സുരക്ഷിതരാകേണ്ടതാണ്. ഇതിനായി ഡിസംബര്‍ 18,19, 20 തീയതികളില്‍ ജില്ലയില്‍ തീവ്ര വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നതും , ഈ അവസരം ജനങ്ങള്‍ വീഴ്ച കൂടാതെ ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it