- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിടവാങ്ങിയത് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെന്ന പേരിനൊപ്പം എന്നും കൂടെയുണ്ടായിരുന്ന മറ്റൊരു പേരാണ് പുതുപ്പള്ളി. അത്രയുമൊരു ആത്മബന്ധമാണ് ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുണ്ടായിരുന്നത്. 1970 മുതല്‍ ഇങ്ങോട്ട് ഇന്നുവരെ ഉമ്മന്‍ചാണ്ടിയല്ലാത്ത മറ്റൊരു എംഎല്‍എ പുതുപ്പള്ളിയില്‍ നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 53 വര്‍ഷമായി കുഞ്ഞൂഞ്ഞ് മാത്രമാണ് അവരെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ടായിരുന്നത്. തുടര്‍ച്ചയായി 13 തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തിയത്. ഇടതുപക്ഷം ജയിച്ചിരുന്ന പുതുപ്പള്ളിയില്‍ 1970ല്‍ സിപിഎമ്മിന്റെ ഇ എം ജോര്‍ജിനെ 7,288ന് തോല്‍പ്പിച്ചാണ് തുടക്കമിട്ടത്. 1977 പി സി ചെറിയാന്‍ (ബിഎല്‍ഡി )-15,910, 1980 എംആര്‍ജി പണിക്കര്‍(എന്‍ഡിപി) 13,659, 1982 തോമസ് രാജന്‍( ഐസിഎസ് ) 15,983, 1987 വി എന്‍ വാസവന്‍(സിപിഎം) 9,164, 1991 വി എന്‍ വാസവന്‍(സിപിഎം) 13,811, 1996 റെജി സഖറിയ(സിപിഎം) 10,155, 2001 ചെറിയാന്‍ ഫിലിപ്പ് (സിപിഎം സ്വതന്ത്രന്‍) 12,575, 2006 സിന്ധു ജോയ് (സിപിഎം) 19,863, 2011 സുജ സൂസന്‍ ജോര്‍ജ് (സിപിഎം) 33,255, 2016 ജെയ്ക് സി തോമസ് (സിപിഎം) 27,092, 2021 ജെയ്ക് സി തോമസ് (സിപിഎം) 9,044 എന്നിവരെയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തോല്‍പ്പിച്ചത്.
ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എതിരാളികള്‍ പോലും സമ്മതിച്ചിട്ടുണ്ട്. രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി നാലു തവണ കേരള സര്‍ക്കാരില്‍ മന്ത്രിയായിട്ടുണ്ട്. ആദ്യത്തെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ 1977 ഏപ്രില്‍ 11 മുതല്‍ 1977 ഏപ്രില്‍ 25 വരെ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം 1978 ഒക്ടോബര്‍ 27 വരെ അതേ വകുപ്പ് കൈകാര്യം ചെയ്തു. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ രണ്ടാം കെ കരുണാകരന്‍ മന്ത്രിസഭയില്‍. 1991 ജൂലൈ 2ന് നാലാമത്തെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ആദര്‍ശമുഖങ്ങളില്‍ മുന്നില്‍ എന്നും കുഞ്ഞൂഞ്ഞുണ്ടായിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT