- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു, ബോണറ്റില്‍ വീണ യുവാവുമായി ഓടിയത് 200 മീറ്റര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമിതവേഗതയിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ബോണറ്റിലേക്ക് വീണ യുവാവിനെയുമായി 200 മീറ്ററോളമാണ് കാര്‍ സഞ്ചരിച്ചത്. തുടര്‍ന്ന് യുവാവ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. 37 കാരനായ ആനന്ദ് വിജയ് മണ്ടേലിയയാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റേഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Delhi Police have found a CCTV footage which shows Sunderam driving his newly purchased Volkswagen at very high speeds and dragging the victim on the bonnet for nearly 200 metres before fleeing the spot.https://t.co/7M0FCAwJVk pic.twitter.com/MSAKl9ODCe
— Express Delhi-NCR 😷 (@ieDelhi) February 11, 2022
സൗത്ത് ഡല്‍ഹിയിലെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി എസ്‌യുവി അതിവേഗം പായുന്നത് കാണിക്കുന്നു. 200 മീറ്ററോളമാണ് യുവാവിനെയുമായി കാര്‍ ഓടിയത്. മറ്റൊരു കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ എസ്‌യുവി അതിവേഗം കുതിക്കുമ്പോള്‍ യുവാവ് റോഡിലേക്ക് പറന്നുയരുന്ന് വീഴുന്നതും കാണാം. എന്നാല്‍, യുവാവിനെ ഇടിച്ച കാര്‍ നിര്‍ത്താതെ പാഞ്ഞുപോയി. വേദനകൊണ്ട് പുളയുന്ന ഇയാള്‍ക്ക് വഴിയാത്രക്കാരാണ് സഹായത്തിനെത്തിയത്.
Shocking #CCTV visuals of a man being dragged on bonnet of a car in South Delhi. Delhi police arrested Rtd IAS and his son. @DCPSouthDelhi
— PURUSHOTTAM SINGH (@singhpuru2202) February 11, 2022
@CPDelhi
@DelhiPolice pic.twitter.com/hw23FlcCpM
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി മണ്ടേലിയയെ ആശുപത്രിയിലെത്തിച്ചക്കുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപോര്‍ട്ട്. താന്‍ നടന്നുപോവുമ്പോള്‍ പിന്നില്‍നിന്ന് ഒരു കാര്‍ ഇടിച്ചശേഷം മുന്നോട്ടുപോവുകയായിരുന്നെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലിസ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. ഗുഡ്ഗാവിലെ ലേ മെറിഡിയന്‍ ഹോട്ടലിന് പുറത്തുനിന്നാണ് കാ ഓടിച്ച ഡ്രൈവര്‍ രാജ് സുന്ദര (27)ത്തെ പോലിസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 8ന് നടന്ന സംഭവത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ഡ്രൈവറെ പോലിസ് പിടികൂടിയത്. കൊലപാതകശ്രമം, മനപ്പൂര്‍വമായ നരഹത്യ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. മണ്ടേലിയ പോലിസില്‍ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ സ്ഥലത്തെ പരിശോധനയുടെയും മെഡിക്കോ ലീഗല്‍ കേസിന്റെയും അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
ശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം:...
26 Nov 2024 8:57 AM GMTകണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന്...
26 Nov 2024 7:37 AM GMT