- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെല്ലറയുടെ ഓണം

-ആഷിക്ക് ഒറ്റപ്പാലം
മലയാളികളുള്ള എല്ലായിടത്തും ഓണം ആഘോഷിക്കാറുണ്ട്. എന്നാല്‍ പാലക്കാട് കര്‍ഷകരുടെ ഓണം തികച്ചും വ്യത്യസ്തമാണ്.
കാര്‍ഷിക സംസ്കാരത്തില്‍ ഊന്നിയുള്ള ജീവിതരീതിയാണ് നമ്മുടേത്. അതുകൊണ്ടാണ് നമ്മുടെ ആഘോഷങ്ങളില്‍ ഏറെയും കൃഷിയുമായും വിളവെടുപ്പുമായും ബന്ധപ്പെട്ട കിടക്കുന്നത്.
ഓണം വിളവെടുപ്പ് ഉത്സവമാണ്. പ്രത്യേകിച്ച് നെല്ലിന്റെ വിളവെടുപ്പ് ഉത്സവം. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുമ്പോഴും കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടുക്കാരുടെ പ്രധാന ഉത്സവം ഓണം തന്നെയാണ്. വിത്തിറക്കല്‍ മുതല്‍ വിളവെടിപ്പുവരെ നെല്‍ ചെടികളുടെ വളര്‍ച്ച വരെ പോലെ തന്നെ കര്‍ഷകര്‍ കാത്തിരുന്ന് ആഘോഷിക്കുകയാണ്.
അത്തം മുതല്‍ പത്ത് നാള് വരെയാണ് സാധാരണ ഓണത്തിന് എല്ലാവരും പൂക്കളം ഇടുന്നത്. എന്നാല്‍ പാലക്കാട് കര്‍ഷക ഓണം തികച്ചും വ്യത്യസ്തമാണ്. മാസങ്ങള്‍ക്കു മുന്നേ മിഥുനമാസം മുതല്‍ ഇവിടെ എല്ലാവരും പൂക്കളം ഇട്ടു തുടങ്ങും. അതിനെ ചില ചിട്ടവട്ടങ്ങള്‍ ഒക്കെ ഉണ്ട്. മെഴുക്കോല് കല്ലില്‍ പൂവിടുക എന്നാണ് അതിനെ കിഴക്കന്‍ പാലക്കാട്ടുക്കാര്‍ പറയുക.
വീട്ടുമുറ്റത്ത് ചാണകം കൊണ്ട് മെഴുകീയ സ്ഥലത്ത് പലതരത്തിലുള്ള നാട്ടുപൂക്കള്‍ കൊണ്ട് പൂക്കളം ഒരുന്നതാണ് പാലക്കാട്ടുക്കാരുടെ ശീലം. ചാണകം മെഴുകുന്ന കളത്തിന്റെ ഒത്ത നടുക്ക് ഒരു പിള്ളയാറിനെ വെക്കും മുമ്പ് കല്ലാണ് ഉപയോഗിച്ചിരുന്നത്.
പൂ പറിക്കലും കുട്ടികളൊക്കെ മത്സരമായി ആഘോഷിക്കാറ് ഏറ്റവും വൈവിധ്യമായി ഏറ്റവും അധികം വട്ടം പൂര്‍ത്തിയാക്കുന്നത് മത്സരബുദ്ധിക്കൂടി ഉണ്ടായിരുന്നു കുട്ടികള്‍ക്ക്.
നാട്ട് പൂക്കളായ ചെമ്പരത്തി, മന്ദാരം, അരളി, രാജമല്ലി, തെച്ചി, ചെണ്ടുമല്ലി, വാടാമല്ലി എന്നിവയായിരുന്നു. വീടുകളില്‍ പൂവില്ലാത്തവര് പാടത്തും പറമ്പിലും പോയി പൂവലിച്ചു കൊണ്ടു വന്ന് പൂക്കളം ഇട്ട് തുടങ്ങും.
പുത്തരി ഉണ്ണല്‍
തിരുവോണനാളിലാണ് പുത്തരി ഉണ്ണല്‍. ആദ്യകാലത്ത് ഓണത്തിന് മുമ്പ് കൊയ്ത്തു കഴിയും. പഴുത്ത കതിരുകള്‍ പറിച്ച് മണ്‍ചട്ടിയില്‍ വറുത്ത ശേഷം ഉലക്ക കൊണ്ട് കുത്തി അവിലാക്കും. ആഘോഷമായാണ് പാലക്കാട്ടേ കര്‍ഷക വീടുകളില്‍ പുത്തരി ഉണ്ണുന്നത്. പിന്നീട് സദ്യയുടെ ഒരുക്കങ്ങളാണ്. വാഴയിലെ വിഭവങ്ങള്‍. ഉച്ചയ്ക്കുശേഷം ആഘോഷങ്ങളുടെ തുടക്കമായി.
ഊഞ്ഞാല് ആടലും, ഊറി അടിയും, വടം വലിയും തുടങ്ങി മത്സരങ്ങള്‍ വിവിധ ക്ലബ്ബുകളും കുട്ടികളും മത്സരങ്ങള്‍ സംഘടിപ്പിച്ചു ആഘോഷങ്ങള്‍ നടത്താറ്.
RELATED STORIES
സിപിഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും
1 April 2025 3:17 AM GMT*മ്യാന്മാർ ഭൂചലനം മരണം 2056*
1 April 2025 3:13 AM GMTഎമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMTഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ്...
31 March 2025 11:37 AM GMTഡോ. ടി എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം: തുളസീധരൻ...
31 March 2025 11:16 AM GMT