Sub Lead

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു

ഇതോടെ വെടിക്കെട്ട് അപകടത്തിലെ മരണം രണ്ടായി.

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു
X

കാസര്‍കോട്: നീലേശ്വരത്തെ തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രതീഷ് (32) ആണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിലെ മരണം രണ്ടായി. കരിന്തളം കിണാവൂര്‍ റോഡിലെ കുഞ്ഞിരാമന്റെ മകന്‍ സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it