- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വരുന്നു; രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാം
ഒരു സംസ്ഥാനത്തുനിന്ന് വേറൊരിടത്തേക്ക് താമസം മാറുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ സൗകര്യമൊരുങ്ങുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ രാജ്യസഭയെ അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ഒരു സംസ്ഥാനത്തുനിന്ന് വേറൊരിടത്തേക്ക് താമസം മാറുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ സൗകര്യമൊരുങ്ങുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ രാജ്യസഭയെ അറിയിച്ചു.
കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. ഒരുവര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എല്ലാ റേഷന്‍കടകളിലും ഇതിനായി പ്രത്യേകം സംവിധാനമൊരുക്കും. ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇനിയും പ്രത്യേക മെഷീനുകളുടെ സംവിധാനം ഏരപ്പെടുത്തിയിട്ടില്ല. ഏതു ജില്ലയില്‍നിന്നും റേഷന്‍ വാങ്ങാവുന്ന ഐഎംപിഡിഎസ് സംവിധാനം ഇപ്പോള്‍ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളിലും വൈകാതെ ഈ സംയോജിത സംവിധാനം നിലവില്‍വരും.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ജോലി ആവശ്യങ്ങള്‍ക്കായി എത്തുന്ന കുടുംബങ്ങള്‍ക്കാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ഏറെ പ്രയോജനപ്പെടുക. കേരളത്തില്‍ 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ കുടുംബ സമേതം താമസിക്കുന്ന 15 ശതമാനത്തോളം പേര്‍ക്ക് മാത്രമേ റേഷന്‍ കാര്‍ഡുള്ളു. പുതിയ സംവിധാനം വരുന്നതോടെ എല്ലാവര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലെ റേഷന്‍ കാര്‍ഡ് ഇവിടെയും ഉപയോഗിക്കാനാവും.
RELATED STORIES
വഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMTബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതരെത്തി; ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ്...
27 Nov 2024 2:39 PM GMTആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല: ഹൈക്കോടതി
27 Nov 2024 2:05 PM GMT