Sub Lead

സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉമ്മന്‍ ചാണ്ടി

എഐസിസി അധ്യക്ഷയുടെ വസതിയില്‍ എത്തി അവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി

സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉമ്മന്‍ ചാണ്ടി
X

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എഐസിസി അധ്യക്ഷയുടെ വസതിയില്‍ എത്തി അവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പുനസംഘടന സംബന്ധിച്ച എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പാര്‍ട്ടി പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പരിഹരിക്കും.സംഘടനാ പരമായ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെ കാണുന്നത് ആന്ധ്രയിലെ വിഷയങ്ങള്‍ സംസാരിക്കാനാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേരളത്തിലെ കാര്യങ്ങള്‍ താരിഖ് അന്‍വറുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. കെപിസിസി പുനസംഘടനയിലുള്ള അതൃപ്തി ഉമ്മന്‍ചാണ്ടി സോണിയയോട് പറഞ്ഞു. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെപിസിസി, ഡിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിലെത്തി സോണിയ ഗാന്ധിയെ കണ്ടത്. പുനസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തീരുമാനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നുണ്ട്. ദേശീയ നേതൃത്വം സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനസംഘടനയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് എ, ഐ ഗൂപ്പുകളുടെ നിലപാട്. ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോള്‍ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിലും ഉമ്മന്‍ ചാണ്ടി സോണിയയെ ധരിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. ഡിസിസി പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.സോണിയയുമായി കോരളത്തിലെ കാര്യങ്ങള്‍ വിശദമായിത തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Next Story

RELATED STORIES

Share it