Sub Lead

ഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ടു

കേസില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എംഎല്‍എമാരായ സി ശ്രീകൃഷ്ണന്‍, കെ കെ നാരായണന്‍ തുടങ്ങി113 പേരായിരുന്നു കേസിലെ പ്രതികള്‍.

ഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ടു
X
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. സിപിഎം മുന്‍ നേതാവും 88ാം പ്രതിയുമായ സിഒടി നസീര്‍, 18ാം പ്രതി ദീപക്, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കുറ്റക്കാരാണ് കണ്ടെത്തിയത്. കേസില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എംഎല്‍എമാരായ സി ശ്രീകൃഷ്ണന്‍, കെ കെ നാരായണന്‍ തുടങ്ങി113 പേരായിരുന്നു കേസിലെ പ്രതികള്‍. ഐപിസി 326, പിഡിപിപി ആക്ട് എന്നിവ അനുസരിച്ചാണ് കോടതി മൂന്നുപേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കാറിനു നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേള്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പോലിസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറായ സിഒടി നസീര്‍ സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

Next Story

RELATED STORIES

Share it