Big stories

രാജ്യത്ത് 10,000 ലധികം കുട്ടികളും കഴിയുന്നത് തെരുവില്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

രാജ്യത്ത് 10,000 ലധികം കുട്ടികളും കഴിയുന്നത് തെരുവില്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 10,000ലധികം കുട്ടികളും കഴിയുന്നത് തെരുവിലാണെന്ന് കണക്കുകള്‍. ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഈ കണക്ക് നല്‍കിയത്.

രാജ്യത്ത് തെരുവില്‍ 19,546 കുട്ടികള്‍ കഴിയുന്നുണ്ട്. അതില്‍ 10,401 കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തെരുവില്‍ താമസിക്കുന്നത്. 8,263 കുട്ടികള്‍ പകല്‍ തെരുവില്‍ കഴിയുകയും രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. ചിലര്‍ തെരുവിന് സമീപമുള്ള ചേരികളില്‍ താമസിക്കുന്നു. 882 കുട്ടികള്‍ തെരുവില്‍ ഒറ്റയ്ക്ക് താമസിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it