- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
150 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; വൈറസ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍
ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
പട്‌ന: കൊവിഡ് പടര്‍ന്നുപിടിച്ച ബിഹാറില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ച. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി ഗംഗാനദിയില്‍ തള്ളിയതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ബസ്തറിലെ ഗംഗാ നദിയിലെ മഹാദേവ് ഘട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ച 150ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ കൊവിഡ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്. ഈ കൊവിഡ് മൃതദേഹങ്ങള്‍ വേലിയേറ്റത്തിന് ഗംഗയില്‍ ഒഴുകുകയും ബാക്കിയുള്ളവ തെരുവ് പട്ടികള്‍ കടിച്ച് പറിക്കുകയും ചെയ്യുന്നതിനാല്‍ കൊവിഡ് പകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളിലും നദീ തീരത്തും തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, മൃതദേഹങ്ങള്‍ കണ്ടെടുത്തതില്‍ ബിഹാറും ഉത്തര്‍പ്രദേശും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. മൃതദേഹങ്ങള്‍ അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്ന് ബിഹാറിലെ ബുക്‌സാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
RELATED STORIES
എഡിജിപി എം ആര് അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ്
7 Jan 2025 2:20 AM GMTആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ...
7 Jan 2025 2:04 AM GMTകര്‍ണാടകത്തില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ്...
7 Jan 2025 1:40 AM GMTയുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍
7 Jan 2025 1:02 AM GMTഅറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം യഹ്യാ സിന്‍വാറിന്
6 Jan 2025 5:27 PM GMTകാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
6 Jan 2025 4:44 PM GMT