- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ്; 1007 മരണം
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1007 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര്‍ രോഗമുക്തി നേടി. 48,040 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ 11,813 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത്. 9115 പേര്‍ രോഗമുക്തി നേടി. 413 മരണവും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 19,063 ആയി ഉയര്‍ന്നു. 5,60,126 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 5,835 പേര്‍ക്കാണ് പുതുതായി രോഗം കണ്ടത്തിയത്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 3,20,355 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ ഇന്നലെ 9,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 6,706 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 4,603 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇന്നലെ 1092 പോസിറ്റീവ് കേസുകളും 18 മരണവും റിപോര്‍ട്ട് ചെയ്തു. പ്രതിദിന പരിശോധന എട്ടുലക്ഷത്തിന് മുകളിലെത്തി. രാജ്യത്ത് ഇന്നലെമാത്രം 8,48,728 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT