- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഭീതി മരണത്തിനു കാരണമാക്കുന്നതായി ഡോ. എം കുതുബുദ്ദീന്‍
ന്യൂഡല്‍ഹി: കൊവിഡിനെ കുറിച്ചുള്ള ഭീതി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനശാസ്ത്ര വിദഗ്ധന്‍ ഡോ. എം കുതുബുദ്ദീന്‍. ലോകമെമ്പാടുമുള്ള ആളുകള്‍ ഭീതിയിലാണെന്നത് സ്വാഭാവിക പ്രതികരണമാണ്. എന്നിരുന്നാലും, മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുകയും ക്രിയാത്മകമായി ചിന്തിക്കുകയും ചെയ്യുന്നതിലൂടെ കൊവിഡിനെ അതിജയിക്കാമെന്നും അദ്ദേഹം പറയുന്നു. ''നമ്മുടെ മസ്തിഷ്‌കം വളരെയധികം ഭയപ്പെടുമ്പോള്‍ അത് ശ്വസന-ദഹന പ്രശ്‌നങ്ങള്‍ക്കും മറ്റു നിരവധി പ്രശ്‌നങ്ങള്‍ക്കും കാരണമാവും. ഭയം നാഡീവ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭയം നമ്മുടെ നാനോ ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ശൂന്യത സൃഷ്ടിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ് ലിം ഓഫ് ഇന്ത്യന്‍ ഒറിജിന്‍(എഎഫ്എംഐ) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. എം കുതുബുദ്ദീന്‍ പറഞ്ഞു. ഹൃദയസ്തംഭനത്തിന് കാരണമാവുന്ന ഭയം മൂലം നിരവധി പേര്‍ മരണപ്പെടുന്നുണ്ട്. കൊറോണയെ പരാജയപ്പെടുത്താനുള്ള ആദ്യപടിയാണ് ഭയത്തെ മറികടക്കുകയെന്നത്. യുക്തിരഹിതമായ ആശയങ്ങള്‍ നമ്മെ കൂടുതല്‍ ദോഷകരമായി ബാധിക്കും.
കഴിഞ്ഞ മൂന്ന്, നാല് പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണങ്ങളില്‍ മനശാസ്ത്രപരമായ സമ്മര്‍ദ്ദം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതില്‍ കോശജ്വലന പ്രക്രിയകള്‍, മുറിവ് ഉണക്കല്‍, പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതികരണങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, സ്വയം രോഗപ്രതിരോധം, കാന്‍സര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തില്‍ ഭീതിക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭയത്തെ അതിജയിക്കാന്‍ അദ്ദേഹം ചില കാര്യങ്ങളും നിര്‍ദേശിച്ചു. പ്രധാനമായും കൊവിഡ്-19 രോഗികള്‍ മരണഭയം മൂലം അസ്വസ്ഥരാവുന്നുണ്ട്. എന്നാല്‍ അത്തരം ചിന്തകളെ ഇല്ലാതാക്കാനും നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിക്കണം. അതിനുള്ള വിവിധ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ലോകത്തിലെ ശക്തരായ ആളുകളെക്കുറിച്ച് വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയവര്‍ ഭയത്തെ അതിജയിച്ചാണ് ഉന്നതസ്ഥാനങ്ങള്‍ നേടിയത്. ഭയം ഒരിക്കലും അവരെ പിന്തിരിപ്പിച്ചിട്ടില്ല. ചരിത്രത്തില്‍ നിന്നും മതപുസ്തകങ്ങളില്‍ നിന്നും ശക്തമായ ഉദ്ധരണികള്‍ നമുക്ക് വായിക്കാന്‍ കഴിയും.
'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്...''(അല്ലാഹുവല്ലാതെ മറ്റൊരു ശക്തിയും ഇല്ല) തുടങ്ങിയ വിവിധ മന്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭീതി മറികടക്കാന്‍ സഹായിക്കും. ശരീരത്തിന്റെ മൂന്ന് പ്രധാന ഭാഗങ്ങള്‍-ശ്വാസകോശം, ഹൃദയം, തലച്ചോറ്-എന്നിവയെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമത്തിലേര്‍പ്പെടാം. തലച്ചോറിനെ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് മാനസിക പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഹൃദയത്തെ രക്ഷിക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.
ഭയം കൂടാതെ മറ്റ് ഗുരുതരമായ രോഗങ്ങളും കൊവിഡ് രോഗികളുടെ മരണത്തിനു കാരണമാവുന്നുണ്ട്. ലോകമെമ്പാടും മഹാമാരിയില്‍ ഉത്കണ്ഠ വര്‍ധിച്ചതും പൊതുജനങ്ങളുടെ പെരുമാറ്റവും വൈകാരികവുമായ പ്രതികരണവും തിരിച്ചടിയാണ്. മരണഭയം കൊവിഡുമായി ബന്ധപ്പെട്ട് മാത്രമല്ല, വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Overcome fear if you want to defeat coronavirus : Dr M. Qutubuddin
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT