- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പിണറായി ബ്രാൻഡിന് ' സിപിഐ മന്ത്രിമാർ പ്രചാരകരാകുന്നു; പാലക്കാട് ജില്ലാ സമ്മേളനത്തിലും രൂക്ഷവിമർശനം
സിപിഎമ്മിന്റെ തണലില്ല സിപിഐ വളരേണ്ടതെന്നും പകരം സംഘടനാപരമായി മികവുണ്ടാക്കാനാണു പാർട്ടി നേതാക്കൾ ഉൾപ്പെടെ ശ്രമിക്കേണ്ടതെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു.
പാലക്കാട്: ഇടതുപക്ഷ ഭരണത്തിന്റെ രണ്ടാമൂഴം പിണറായി ബ്രാൻഡാക്കി മാറ്റുന്നതിനു സിപിഐ മന്ത്രിമാർ പോലും മൽസരിക്കുന്നതു നാണക്കേടാണെന്നു ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു. അവനവന്റെ പങ്കു തിരിച്ചറിഞ്ഞ്, പാർട്ടിക്കു വേണ്ടിയും ബ്രാൻഡ് അംബാസഡർമാരാകണം.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പു വൻപരാജയമാണ്. ഇടതുമുന്നണിയുടെ നയമനുസരിച്ചല്ല പോലിസ് പ്രവർത്തിക്കുന്നത്. നീതി കിട്ടുന്നില്ലെന്ന ജനങ്ങൾക്കിടയിലെ ആരോപണം സർക്കാരിനു ചീത്തപ്പേരുണ്ടാക്കുന്നു. വകുപ്പു മന്ത്രിമാരുടെ പ്രവർത്തനങ്ങളും മെച്ചമല്ല. കൃഷി വകുപ്പിന്റെ പ്രവർത്തനം ക്ലച്ച് പിടിച്ചിട്ടില്ല, ഉദ്യോഗസ്ഥരെ വേണ്ടവിധം ഉപയോഗിക്കുന്നതിലും കർഷകർക്കു യോജിച്ച രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിലും പരാജയമാണ്. പാർട്ടി തലത്തിൽ ഇടപെട്ടു വകുപ്പിന്റെ പ്രവർത്തനം ഊർജിതമാക്കണം. പൊതുവിതരണം, റവന്യൂ വകുപ്പുകളും തണുപ്പു ബാധിച്ച രീതിയിലാണു പ്രവർത്തിക്കുന്നത്.
എം എം മണി ആനി രാജയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചിട്ടും അതു ചെറുക്കുന്നതിനു പകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചതു ശരിയായില്ല. നേതൃത്വത്തിൽ നിന്നു സംഘടനാപരമായി വലിയ വീഴ്ചയാണുണ്ടായത്. ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കാൻ സിപിഎമ്മിനൊപ്പം സിപിഐ നിന്നു കൊടുക്കുന്നതു പാർട്ടിയുടെ പൊതുസമ്മതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനു സംശയമില്ല.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണു പാർട്ടി ജില്ലാ സെക്രട്ടറി പി സിദ്ധാർഥൻ സംഘടനാ റിപോർട്ട് അവതരിപ്പിച്ചത്. രാഷ്ട്രീയ ചർച്ചയ്ക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എന്നിവരും ചർച്ചയിൽ പ്രസംഗിച്ചു.
സിപിഎമ്മിന്റെ തണലില്ല സിപിഐ വളരേണ്ടതെന്നും പകരം സംഘടനാപരമായി മികവുണ്ടാക്കാനാണു പാർട്ടി നേതാക്കൾ ഉൾപ്പെടെ ശ്രമിക്കേണ്ടതെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു. സംഘടന ശക്തമാകാൻ പ്രവർത്തകരും നേതാക്കളും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ മതിയെന്നും പാലക്കാട്ട് സിപിഐ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ ചർച്ചയ്ക്കുള്ള മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
ജനകീയ വിഷയങ്ങളിൽ നേരിട്ട് ഇടപെടണം. സിപിഎം എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്ന ശങ്കയൊന്നും ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനു സിപിഐ എതിരല്ല, സാമൂഹിക ആഘാതം ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ പഠിച്ചതിനു ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നതാണു പാർട്ടി നിലപാട്. അതിൽ അവ്യക്തതയൊന്നുമില്ല. ഉദ്യോഗസ്ഥരുടെ അനാവശ്യ ധൃതിയാണു പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയത്. മുന്നണിയെ കളയുകയല്ല, അതിനെ മുന്നോട്ടുകൊണ്ടു പോകേണ്ട ഉത്തരവാദിത്തമാണ് സിപിഐക്കുള്ളത്. എൽഡിഎഫിനു വേണ്ടി നഷ്ടവും പേറ്റുനോവും ഏറെ അനുഭവിച്ച പാർട്ടിയാണു സിപിഐ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ പാർട്ടിയുടെ മന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സ്വന്തം വകുപ്പുകൾ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്ന പ്രതിനിധികളുടെ വിമർശനത്തിന് അതു തിരുത്തേണ്ടതു സംഘടനയുടെ ചുമതലയാണെന്ന് അദ്ദേഹം നിർദേശിച്ചതായാണു സൂചന.
RELATED STORIES
'ചോദ്യപേപ്പര്‍ ചോരല് നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത്...
29 Nov 2024 1:42 AM GMTപെണ്‍കുട്ടിയ കടന്നുപിടിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍
29 Nov 2024 12:56 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍...
29 Nov 2024 12:50 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT